ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്ത പങ്കാളിത്ത പെന്‍ഷന്‍ തുകയടക്കാതെ കെ.എസ്.ആര്‍.ടി.സി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്ത പങ്കാളിത്ത പെന്‍ഷന്‍ തുകയടക്കാതെ കെ.എസ്.ആര്‍.ടി.സി. വിഷയത്തില്‍ ഗൗരവകരമായ പരിഗണന വേണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഞായറാഴ്ച്ചക്കുള്ളില്‍ കെ.എസ്.ആര്‍.ടി.സി ഇത് സംബന്ധിച്ച് വിശദീകരണം നല്‍കണം. 125 കോടി രൂപയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ അടക്കാനുള്ളത്.  2014 ഏപ്രിലിന് ശേഷം നിയമിതരായവരാണ് പങ്കാളിത്ത പെന്‍ഷന്‍റെ പരിധിയില്‍ വരുന്നത്.

പക്ഷെ നാളിതുവരെ ഇവരില്‍ നിന്നും പിരിച്ചെടുത്ത തുക കെ.എസ്.ആര്‍.ടി.സി നാഷനല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ അടച്ചിട്ടില്ല. ജീവനക്കാരില്‍ നിന്നും പിരച്ചെടുത്ത 62.5 കോടി രൂപയും കെ.എസ്‍.ആര്‍.ടി.സിയുടെ 62.5 കോടി രൂപയും ചേര്‍ത്ത് 125 കോടി രൂപയാണ് ഇത്തരത്തില്‍ അടക്കേണ്ടത്.

ജീവനക്കാരും യൂണിയനുകളും ഹൈക്കോടതിയെ സമീപിക്കുകയും ഇന്നലെ അതു സംബന്ധിച്ച ഒരു വിധി ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടാവുകയും ചെയ്തു. രണ്ടു മാസം മുമ്പ് ഫയല്‍ ചെയ്ത പെറ്റീഷനില്‍ ഒരു വിശദീകരണം നല്‍കാന്‍ ഇതുവരെ കെ.എസ്.ആര്‍.ടി.സി തയ്യാറായില്ല. തുടര്‍ന്നാണ് ഹൈക്കോടതി കെ.എസ്.ആര്‍.ടി.സിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....