മുഖ്യമന്ത്രി മകള്‍ക്കെതിരായ ആരോപണം നിഷേധിക്കാത്തതെന്ത്, വായിൽ പിണ്ണാക്കാണോയെന്ന് കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കോൺഗ്രസ്‌ ഇടുക്കി ജില്ല പ്രവർത്തക കൺവെൻഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. മുഖ്യമന്ത്രി ഏകാധിപതിയാണെന്നും എല്ലാത്തിലും കയ്യിട്ട് വാരി പണം സമ്പാദിക്കുന്നയാളാണെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു. ആരോപണങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മാസപ്പടി വിവാദത്തിലും പ്രതികരണമില്ല. കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണത്തിലും പ്രതികരണമില്ല. മുഖ്യമന്ത്രിയുടെ മകൾ എന്ത് സേവനത്തിനാണ് സിഎംആര്‍എല്ലില്‍നിന്ന് പണം വാങ്ങിയത്? ആ പണത്തെ കൈക്കൂലി എന്ന് വിളിക്കണോ കള്ളപ്പണം എന്ന് വിളിക്കണോയെന്നും സുധാകരന്‍ ചോദിച്ചു.

എന്താണ് പിണറായി വിജയന്‍ മകള്‍ക്കെതിരായ ആരോപണം നിഷേധിക്കാത്തതെന്നും വായിക്കകത്ത് പിണ്ണാക്കാണോയെന്നും സുധാകരന്‍ തുറന്നടിച്ചു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ അവിഹിതമാണ് നടക്കുന്നത്. ബിജെപി സിപിഎമ്മിനെ രഹസ്യമായി സഹായിക്കുമെന്നും അന്തർധാര സജീവമാണെന്നും സുധാകരന്‍ ആരോപിച്ചു. കോണ്‍ഗ്രസ് പുന:സംഘടനയില്‍ ഇടുക്കി ഡിസിസിയെയും കെ സുധാകരന്‍ വിമര്‍ശിച്ചു. പുന:സംഘടന സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെന്നും ഇക്കാര്യത്തില്‍ ഡിസിസി പ്രസിഡന്‍റ് മറുപടി പറയണമെന്നും കെ സുധാകരന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...