Thursday, April 3, 2025 8:57 pm

പിണറായി ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കണം : മാധ്യമങ്ങള്‍ക്കും കേരളത്തിന്റെ ദുരവസ്ഥയില്‍ പ്രധാന പങ്ക് കെ.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ആഭ്യന്തര മന്ത്രിയെ മാറ്റാനുള്ള ധൈര്യം സിപിഐ എം സംസ്ഥാന കമ്മിറ്റി കാണിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. എസ്ഡിപിഐയെയും ആര്‍എസ്‌എസ്‌നെയും നിയന്ത്രിക്കാന്‍ പിണറായി വിജയന് കഴിവില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പരോക്ഷമായി വ്യക്തമാക്കിയിട്ടുണ്ടെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

കെ സുധാകരന്റെ വാക്കുകള്‍
മൂന്ന് വര്‍ഷത്തിനിടെ 1065 കൊലപാതകങ്ങള്‍ നടന്നുവെന്ന് മാധ്യമങ്ങള്‍ പറയുന്നു.’
‘പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമായി കേരള പോലീസിനെ ഭരണകൂടം അധ:പതിപ്പിച്ചിരിക്കുന്നു. ഒരു വകുപ്പ് പോലും നേരേ ചൊവ്വേ ഭരിക്കാനറിയാത്ത മനുഷ്യനെയാണ് കോടികള്‍ മുടക്കി പരസ്യം ചെയ്ത് കഴിവുള്ളവനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. എഴുതിക്കൊടുക്കുന്ന ചോദ്യങ്ങളുമായി ചെന്ന് പഞ്ചപുച്ഛമടക്കി പിണറായി വിജയന്റെ നാടകത്തിന് കൂട്ടുനിന്ന മാധ്യമങ്ങള്‍ക്കും കേരളത്തിന്റെ ദുരവസ്ഥയില്‍ പ്രധാന പങ്ക് ഉണ്ട്. രാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം. അതിന് മടി കാണിച്ചാല്‍ ആഭ്യന്തര മന്ത്രിയെ മാറ്റാന്‍ ഉള്ള ധൈര്യം സിപിഎം സംസ്ഥാന കമ്മിറ്റി കാണിക്കണം. അധികാര മോഹത്തേക്കാള്‍ വലുതാണ് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവും.’

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ജലവിതരണം പുനരാരംഭിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ ജലവിതരണവുമായി ബന്ധപ്പെട്ട് നടന്ന അറ്റകുറ്റപ്പണികൾ നിശ്ചിത സമയത്തിനു...

ഒരുവർഷത്തിനിടെ പ്രതിമാസ കളക്ഷനിൽ കോടികളുടെ വർധനവുമായി കെഎസ്‌ആർടിസി

0
തിരുവനന്തപുരം: പ്രതിമാസ കലക്‌ഷനിൽ ഒരുവർഷത്തിനിടെ 20 കോടിയുടെ വർധനവുമായി കെഎസ്‌ആർടിസി. 2024...

വഖ്ഫ് ഭേദഗതി അംഗീകരിക്കില്ല : കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ നിരത്തിയത് പച്ചക്കള്ളങ്ങള്‍ – എസ്ഡിപിഐ

0
കോട്ടയം: ആര്‍എസ്എസ്സിന്റെ വംശീയ ഉന്മൂലന ലക്ഷ്യം അടിസ്ഥാനമാക്കി തയ്യാറാക്കിയ വഖ്ഫ് ഭേദഗതി...

പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു

0
കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. ബൈക്ക് യാത്രികൻ...