പത്തനംതിട്ട : ദുരിതത്തില്‍ നിന്ന് കരകയറ്റണേ … കലിയുഗ വരദനെ തൊഴുത് ദിലീപ്. ഇന്നലെ രാത്രി മാനേജര്‍ വെങ്കി, സുഹൃത്ത് ശരത്ത് എന്നിവരോടൊപ്പമാണ് താരം ശബരിമലയിലെത്തിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ദര്‍ശനം നടത്തുകയും ചെയ്തു. തന്ത്രിയെ സന്ദര്‍ശിച്ച ദിലീപ് ഏറെ നേരം സന്നിധാനത്ത് ചെലവഴിച്ച ശേഷമാണ് മലയിറങ്ങിയത്. മുന്‍ വര്‍ഷങ്ങളിലും ദിലീപ് ശബരിമല ദര്‍ശനം നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ ദിലീപ് പ്രതികരിക്കാന്‍ തയ്യാറായില്ല. ഇരുമുടിക്കെട്ടില്ലാതെ സിവില്‍ ദര്‍ശനം വഴിയാണ് സന്നിധാനത്തെത്തിയത്. ഏറെ നേരം തിരുനടയില്‍ പ്രാര്‍ത്ഥനാ നിമഗ്നനായി ദിലീപ് നിന്നു. പ്രസാദം വാങ്ങിയ ശേഷം മാളികപ്പുറത്തും ദര്‍ശനം നടത്തി. തുടര്‍ന്ന് ക്ഷേത്രം തന്ത്രിയേയും മേല്‍ശാന്തിമാരേയും കണ്ട ശേഷമാണ് ദിലീപ് മടങ്ങിയത്.
ദുരിതത്തില്‍ നിന്ന് കരകയറ്റണേ … കലിയുഗ വരദനെ തൊഴുത് ദിലീപ്
RECENT NEWS
Advertisment