തിരുവനന്തപുരം : തദ്ദേശ സ്ഥാപന അദാലത്ത് ഇന്നു മുതല്‍. അതതു തദ്ദേശ സ്ഥാപന തലത്തിലാണ് അദാലത്ത്. കെട്ടിക്കിടക്കുന്ന രണ്ടു ലക്ഷത്തോളം ഫയലുകളില്‍ തീര്‍പ്പാക്കാനാണ് ഇന്നുമുതല്‍ അദാലത്ത് നടത്തുന്നത്. പഞ്ചായത്ത് തലങ്ങളില്‍ പ്രസിഡന്റ്, നഗരസഭകളില്‍ ചെയര്മാന്, കോര്പറേഷന് മേയര്‍ എന്നിവരാണ് സമിതി അധ്യക്ഷന്‍. വൈസ് പ്രസിഡന്റ് അല്ലെങ്കില്‍ സെക്രട്ടറിയാണ് കണ്‍വീനര്‍. കൂടാതെ അസിസ്റ്റന്റ് എന്‍ജിനീയറും സമിതിയിലുണ്ട്. ഇവര്‍ അടങ്ങുന്ന സമിതിയാകും അദാലത്തിനു നേതൃത്വം നല്‍കുക.
ജില്ലാതല സമിതിയില്‍ ജില്ല ആസൂത്രണ സമിതി അധ്യക്ഷന്‍ ചെയര്‍മാനും ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, ജില്ല ടൗണ്‍ പ്ലാനര്‍ എന്നിവര്‍ അംഗങ്ങളുമാണ്. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, ഡയറക്ടര്‍ (അര്‍ബന്‍), ഡയറക്ടര്‍ (റൂറല്‍), ചീഫ് ടൗണ്‍ പ്ലാനര്‍, ചീഫ് എന്‍ജിനീയര്‍ എന്നിവരാണ് ഡയറക്ടറേറ്റ് തലത്തിലെ സമിതിയില്‍.