കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷ പദത്തിലേക്ക് ; ഹൈക്കമാൻഡ് തീരുമാനം വൈകാതെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് കെ. സുധാകരന് സാധ്യതയേറുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ നിരാശയില്‍ കഴിയുന്ന പ്രവര്‍ത്തകര്‍ക്ക് ആത്മവീര്യം പകരാന്‍ കഴിയുന്ന നേതാവ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലെ സ്വാധീനം എന്നീ ഘടകങ്ങളാണ് സുധാകരന് മുന്‍തൂക്കം നല്‍കുന്നത്. അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ച സാഹചര്യത്തില്‍ വൈകാതെ ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകള്‍.

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി സുധാകരനെ അധ്യക്ഷനാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. നിലവിലെ വര്‍ക്കിങ് പ്രസിഡന്റുമാരെന്ന നിലയില്‍ കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.വി. തോമസ് എന്നിവര്‍ കെപിസിസി പ്രസിഡന്റ് പദവിയിലേക്കുള്ള സ്വാഭാവിക പരിഗണനാ പട്ടികയിലുണ്ട്. കൂടാതെ പി.ടി. തോമസ്, കെ. മുരളീധരന്‍, പി.സി. വിഷ്ണുനാഥ് എന്നീ പേരുകളും ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് കെ. മുരളീധരന്‍ നിലപാട് സ്വീകരിച്ചു. ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തകര്‍ക്കിടയിലെ സ്വീകാര്യതയും ശക്തമായ നിലപാടുകളും സുധാകരനെ പരിഗണിക്കാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെയും നിര്‍ദേശിക്കാന്‍ ഇല്ലെന്ന മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ നിലപാടാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം വൈകാന്‍ ഇടയാക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം പരിഗണിക്കാതെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തിലുള്ള വിയോജിപ്പാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെയും നിര്‍ദേശിക്കേണ്ടതില്ലയെന്ന നേതാക്കളുടെ തീരുമാനത്തിനു പിന്നിലെന്നറിയുന്നു. ഇതേ തുടര്‍ന്ന്  മൂന്നു നേതാക്കളുമായും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പ്രത്യേകമായി ഫോണില്‍ സംസാരിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരുടെയും പേരു പറഞ്ഞില്ലെങ്കിലും കെ. സുധാകരനെ അധ്യക്ഷനാക്കുന്നതില്‍ അദ്ദേഹത്തിനു വിയോജിപ്പില്ലെന്നാണ് സൂചന. എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ എന്നിവരുടെ കൂടി അഭിപ്രായങ്ങള്‍ ആരായാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. ഡിസിസി പ്രസിഡന്റുമാരുടെ കൂടി അഭിപ്രായം അറിഞ്ഞശേഷം പ്രഖ്യാപനം നടത്താനാണ് ഹൈക്കമാന്‍ഡ് തീരുമാനമെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...