Sunday, April 13, 2025 1:27 pm

ദേവഗണങ്ങൾ അസുര വിഭാഗത്തോടൊപ്പം നിന്ന ചരിത്രമില്ല ; പിണറായിക്ക് മറുപടിയുമായി കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെ സുധാകരൻ. സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന പിണറായിയുടെ പ്രസ്താവനയെ തള്ളിയ സുധാകരൻ, ദേവഗണങ്ങൾ അസുര വിഭാഗത്തോടൊപ്പം എവിടെയും നിന്നിട്ടില്ലെന്നും പരിഹസിച്ചു. ഇരു കൂട്ടരും യോജിച്ച സന്ദ‍ര്‍ഭം ചരിത്രത്തിലില്ല.

ദേവഗണത്തിൽ നിന്ന് തങ്ങൾക്കെതിരായി ഒന്നും ഉണ്ടാവില്ല. ഭക്തരുടെ വികാരത്തെ ചൂഷണം ചെയ്യുകയാണ് പിണറായി. വോട്ടർമാർ ബുദ്ധിയുള്ളവരാണ്. വിശ്വാസികളെയും ഇത്രയും അധികം അപമാനിച്ചത് പിണറായി വിജയൻ മാത്രമാണെന്നും സുധാകരൻ പറഞ്ഞു.

എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ ജി സുകുമാരൻ നായരുടെ പ്രതികരണത്തോടെയാണ് ശബരിമല വിഷയം തെര‍ഞ്ഞെടുപ്പ് ദിനത്തിൽ ചര്‍ച്ചയായത്.  ഇതിന് പിന്നാലെ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളെ കണ്ട പിണറായി, സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്നായിരുന്നു പ്രതികരിച്ചത്. തുട‍ര്‍ന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണൻ, ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കൾ ശബരിമലയിൽ പ്രതികരിച്ച് രംഗത്തെത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷോ​ള​യൂ​രിൽ കാട്ടാനയുടെ ജഡം അഴുകിയ നിലയിൽ ക​ണ്ടെ​ത്തി

0
അ​ഗ​ളി: അ​ട്ട​പ്പാ​ടി ഷോ​ള​യൂ​ർ വീ​ട്ടി​ക്കു​ണ്ട് ഉ​ന്ന​തി​ക്ക​ടു​ത്ത് കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം...

വേഗനിയന്ത്രണ സംവിധാനങ്ങളില്ലാതെ അടൂര്‍ ബൈപാസ്

0
അടൂർ : ബൈപാസിൽ വാഹനങ്ങളുടെ അമിത വേഗം അപകടങ്ങൾക്ക് കാരണമാകുന്നു....

2022 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

0
പാലക്കാട് : 2022 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ...

മധ്യപ്രദേശിലെ ഗുണയിൽ ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ സംഘർഷം

0
ഭോപ്പാൽ: ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ മധ്യപ്രദേശിലെ ഗുണയിൽ സംഘർഷം. ബിജെപി കൗൺസിലറായ...