തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ മൂന്നു മണ്ഡലങ്ങളിലും കോൺഗ്രസിന് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയം ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്കല്ലാതെ മറ്റാർക്കാണ് പ്രതീക്ഷിക്കാനാകുന്നതെന്ന് സുധാകരൻ ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് തന്നെ സ്ഥാനാർത്ഥിയ പ്രഖ്യാപിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെന്നും വാക്ക് പാലിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രതികാരദാഹത്തോടെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്നും സുധാകരൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ ഉയർന്നുവരുന്ന പുത്തൻ തലമുറയുടെ പ്രതീകം. ചെറുപ്പക്കാർക്ക് ആവേശം നൽകുന്ന യുവ നേതാവാണ് രാഹുൽ. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ പടയാളിയാണെന്ന് കെ സുധാകരൻ പറഞ്ഞു. ജില്ലയിൽ ആളില്ലാത്തത് കൊണ്ടല്ല രാഹുലിന് സീറ്റ് നൽകിയതെന്നും കെ സുധാകരൻ വ്യക്തമാക്കി. പിണറായി വിജയന്റെ ഭരണത്തിൽ രക്തസാക്ഷികളായി ലക്ഷക്കണക്കിന് ആളുകളാണ് കേരളത്തിൽ ഉള്ളത്. പിണറായി വിജയന്റെ പാർട്ടിയിൽ നിന്ന് പോലും ഇത്തവണ കോൺഗ്രസിന് വോട്ട് കിട്ടുമെന്ന് കെ സുധാകരൻ പറഞ്ഞു. സിപിഐഎമ്മിനോട് ഉള്ള വൈരാഗ്യമാണ് ആ വോട്ടിന് കാരണം. സിപിഐഎം-ബിജെപി ബന്ധത്തിളുള്ള എതിർപ്പാണ് അതെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ ഭരണത്തെക്കുറിച്ച് പറയാൻ പോയാൽ ജനങ്ങൾ കാർക്കിച്ച് തുപ്പുമെന്നും മനുഷ്യത്വം കാണിക്കാത്ത സർക്കാർ ആണ് ഇപ്പോഴത്തെ സർക്കാരെന്നും സുധാകരൻ രൂക്ഷമായി വിമർശിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1