ശബരിമല കോ-ഓ‍ർഡിനേറ്റര്‍ ; എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റി സര്‍ക്കാര്‍ ; എഡിജിപി എസ്‍ ശ്രീജിത്തിനെ നിയമിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ ശബരിമല കോ-ഓ‍ർഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റി സര്‍ക്കാര്‍. അജിത് കുമാറിനെ മാറ്റി പകരം പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഡിജിപി എസ് ശ്രീജിത്തിനെ ചീഫ് കോ-ഓര്‍ഡിനേറ്ററായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. നേരത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന അജിത് കുമാറായിരുന്നു ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്ററിന്‍റെ ചുമതലയും വഹിച്ചിരുന്നത്. ശബരിമലയിലെ പോലീസ് ഡ്യൂട്ടിയും ക്രമസമാധാനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പോലീസ് ഹെഡ് ക്വാട്ടേഴ്സിലെ എഡിജിപിയെ നിയമിക്കുകയാണെന്നാണ് ഉത്തരവിലുള്ളത്. ഇതനുസരിച്ചാണ് ഹെഡ്ക്വാട്ടേഴ്സ് എഡിജിപി എസ് ശ്രീജിത്തിനെ ശബരിമല പോലീസ് കോ-ഓഡിനേറ്ററായി നിയമിച്ചത്. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിന് പിന്നാലെയാണിപ്പോള്‍ ശബരിമല കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് കൂടി മാറ്റുന്നത്.അജിത്ത് കുമാറിനെ ശബരിമല കോ-ഓര്‍ഡിനേറ്ററായി നിയമിച്ച് ജൂലൈ മാസത്തിലിറക്കിയ ഉത്തരവാണ് ഡിജിപി ഇപ്പോള്‍ മാറ്റിയിറക്കിയത്. അജിത്ത് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോർഡും കത്ത് നൽകിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...