കണ്ണൂരിൽ യുഡിഎഫ് നേടിയത് തകർപ്പൻ ജയമെന്ന് കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂരിൽ യുഡിഎഫ് നേടിയത് തകർപ്പൻ ജയമെന്ന് കെ സുധാകരൻ. എൽഡിഎഫ് കോട്ടകളിൽ പോലും കൂടുതൽ വോട്ടുകൾ കിട്ടി. പി ഇന്ദിര കണ്ണൂർ മേയർ ആകും. ഇത് ഏകകണ്ഠേനയുള്ള തീരുമാനം. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് പ്രതീക്ഷിച്ചതിലും അപ്പുറം വോട്ടുകൾ ലഭിച്ചു. കണ്ണൂരിലേക്ക് ഒരു വർഷത്തിനുള്ളിൽ ഒരു മാസ് പ്രോജക്റ്റ് നടപ്പിലാക്കും. നഗരസഭ ഒരു വർഷത്തിനുള്ളിൽ അത് നടപ്പിലാക്കും. എല്ലാവരും ഒറ്റ പേരാണ് നിർദേശിച്ചത്. അത് ഇന്ദിരയാണെന്നും കെ സുധാകരൻ വ്യക്തമാക്കി.

നിലവിലെ ഡെപ്യൂട്ടി മേയറാണ് ഇന്ദിര. പി ഇന്ദിര ജയിച്ചത് പയ്യാമ്പലത്ത് നിന്ന് കോർപറേഷൻ രൂപീകരിച്ചത് മുതൽ കൗൺസിലർ ആണ്. നിലവിലെ ഡെപ്യൂട്ടി മേയർ പി. ഇന്ദിര മേയറാകുമെന്നതായിരുന്നു സ്ഥാനാർഥി നിർണയ ഘട്ടത്തിലെ പൊതുവായ ആലോചന. കടുത്ത മത്സരം നടന്ന പയ്യാമ്പലം ഡിവിഷനിൽ നിന്നും വിജയിച്ച ഇന്ദിര മൂന്നാം തവണയും കൗൺസിലറായി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റും മുണ്ടയാട് ഡിവിഷൻ കൗൺസിലറുമായ ശ്രീജ മഠത്തിലിനായി സംസ്ഥാന നേതൃത്വത്തിലെ ചില ഉന്നതർ നടത്തുന്ന ചരടുവലികളാണ് മേയർ തീരുമാനം വൈകാനുള്ള കാരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...

ജാതി സെൻസസ് ചോദ്യങ്ങൾ ദുരൂഹമെന്ന് ആക്ഷേപം; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം

0
ന്യൂഡല്‍ഹി: 2027ലെ സെന്‍സസില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയില്‍ കേന്ദ്ര...

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...