നരേന്ദ്ര മോദിയുടെ നയങ്ങളെ വിമർശിച്ചതിന്റെ പേരിൽ ജിഗ്നേഷ് മേവാനിയെ വേട്ടയാടുന്നു : കെ.സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജിഗ്നേഷ് മേവാനിയുടെ അറസ്റ്റ് രാജ്യം എത്തിനില്‍ക്കുന്ന ഏറ്റവും അപകടകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. നരേന്ദ്ര മോദിയുടെ തെറ്റായ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരു ജനപ്രതിനിധിയെ നിരന്തരം വേട്ടയാടുകയാണ്. രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചവര്‍ ഇന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചപ്പോള്‍ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നു. വരാനിരിക്കുന്ന ഗുജറാത്ത് ഇലക്ഷനിലുള്‍പ്പടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബിജെപിക്ക് വലിയ തിരിച്ചടി നല്‍കുമെന്ന ഭയംകൊണ്ടാണ് ഇത്തരം നടപടികളിലേക്ക് സംഘ്പരിവാര്‍ ഭരണകൂടം കടക്കുന്നതെന്നും സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രാജ്യം എത്തി നില്‍ക്കുന്ന ഏറ്റവും അപകടകരമായ അവസ്ഥയെയാണ് കോണ്‍ഗ്രസ്‌ നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയുടെ അറസ്റ്റ് സൂചിപ്പിക്കുന്നത്. നരേന്ദ്രമോഡിയുടെ തെറ്റായ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരു ജനപ്രതിനിധിയെ നിരന്തരം വേട്ടയാടുകയാണിവിടെ രണ്ട് ദിവസം മുന്‍പ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചവര്‍ ഇന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചപ്പോള്‍ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നു!വരാനിരിക്കുന്ന ഗുജറാത്ത് ഇലക്ഷനില്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബിജെപിക്ക്‌ വലിയ തിരിച്ചടി നല്‍കുമെന്ന ഭയം കൊണ്ടാണ് ഇത്തരം നടപടികളിലേക്ക് സംഘപരിവാര്‍ ഭരണകൂടം കടക്കുന്നത്. പക്ഷെ. ബ്രിട്ടീഷ് ജയിലറകള്‍ ഭേദിച്ച്‌ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പ്രസ്ഥാനത്തിന്റെ അമരക്കാരെ ജയിലറ കാണിച്ചു ഭയപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് മാത്രം ഓര്‍മ്മിപ്പിക്കുന്നു. ജിഗ്നേഷ് മേവാനിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു, അദ്ദേഹത്തിന് എല്ലാവിധ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...