നിങ്ങളുടെ പിടിപ്പുകേടിനും കഴിവില്ലായ്മക്കും ഇനിയുമെത്ര പെണ്‍ജീവനുകള്‍ ബലിയാടാകണം ; പിണറായിക്കെതിരെ കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇടുക്കി പൂപ്പാറയില്‍ ഇതരസംസ്ഥാനക്കാരിയായ 15 വയസുകാരി ക്രൂര പീഡനത്തിനിരയായതിന് പിന്നാലെ ആഭ്യന്തരവകുപ്പിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച്‌ കെപിസിസി അധ്യക്ഷന്‍ രംഗത്തെത്തി. നിങ്ങളുടെ പിടിപ്പുകേടിനും കഴിവില്ലായ്മക്കും ഇനിയുമെത്ര പെണ്‍ജീവനുകള്‍ ബലിയാടാകണമെന്ന് സുധാകരന്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെപിസിസി അധ്യക്ഷന്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പ്രതികരണം നടത്തിയത്. കേരളത്തിന്റെ ആഭ്യന്തര മന്ത്രിക്കസേരയില്‍ ഒരു വടിയെങ്കിലും കുത്തി വെക്കാന്‍ ഞങ്ങള്‍ മുന്നേ പറഞ്ഞിരുന്നു. ഇന്നലെ നടന്ന സംഭവത്തോട് കൂടി പിണറായി സര്‍ക്കാരിനെ പരിഹസിക്കാന്‍ പോലും അറപ്പ് തോന്നിപ്പോകുന്നു.

താങ്കളും ഒരു പെണ്‍കുട്ടിയുടെ അച്ഛനല്ലേ പിണറായി വിജയന്‍ ? ഇന്നലെ ഇടുക്കിയില്‍ നടന്ന ദാരുണ സംഭവം ഈ മണ്ണില്‍ ജീവിക്കുന്ന ഓരോ രക്ഷിതാവിനെയും പേടിപ്പെടുത്തുന്നതാണ്. താങ്കളുടെ പിടിപ്പുകേടിനും കഴിവില്ലായ്മയ്ക്കും ഇനിയുമെത്ര പെണ്‍ജീവനുകള്‍ ബലിയാടാകണം മുഖ്യമന്ത്രി? കേരളത്തിലിന്നോളം കേട്ടുകേള്‍വിയില്ലാത്ത വിധം പെണ്‍കുഞ്ഞുങ്ങള്‍ ക്രൂരപീഡനങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ നിങ്ങള്‍ക്കാ കസേരയില്‍ ഇരിക്കാന്‍ എങ്ങനെ മനസ്സ് വരുന്നു ?- സുധാകരന്‍ ചോദിക്കുന്നു.

‘വാളയാറിലും പാലത്തായിയിലും തുടര്‍ന്നിങ്ങോട്ട് പ്രളയം പോലെ നടന്നു വരുന്ന ഓരോ സംഭവങ്ങളും തെളിയിക്കുന്നുണ്ട് എത്രമാത്രം പരാജയമാണ് താങ്കളെന്ന്! എന്നിട്ടും ഒരുളുപ്പുമില്ലാതെ കേരളത്തിലെ രക്ഷിതാക്കള്‍ക്കും അതിജീവിതമാര്‍ക്കും താങ്കള്‍ ‘ഉറപ്പ് ‘ കൊടുക്കുകയാണ്. വിശ്വസിച്ച്‌ തിരഞ്ഞെടുത്ത ജനങ്ങളെ ഇത്ര നീചമായി പറഞ്ഞു പറ്റിക്കാന്‍ എങ്ങനെ സാധിക്കുന്നു? ധാര്‍മികതയുടെ അര്‍ത്ഥം താങ്കളെ പറഞ്ഞു പഠിപ്പിക്കാന്‍ ജീവനില്‍ പേടിയുള്ള സിപിഎമ്മുകാര്‍ മുതിരില്ല. അതുകൊണ്ട് ആഭ്യന്തര മന്ത്രിസ്ഥാനം സ്വയം രാജി വെച്ചൊഴിയാന്‍ താങ്കള്‍ തന്നെ തയ്യാറാകണം- കെപിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...