കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്ക് മാഗ്‌സസെ അവാര്‍ഡ് വിലക്കിയതിനു കാരണം പിണറായിക്ക് മുകളില്‍ ആരും വരരുതെന്ന മനോഭാവമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.മാഗ്‌സസെ കമ്മ്യുണിസ്റ്റ് വിരുദ്ധനാണെന്നാണ് സിപിഎം പറയുന്നത്. സമാനപേരുള്ളതിന്റെ പേരില്‍ സിപിഎം ഇത്തരം നടപടി സ്വീകരിക്കുന്നത് വിചിത്രമാണ്. ഷൈലജയെ വിലക്കാനുള്ള യഥാര്‍ത്ഥ കാരണം സിപിഎം വ്യക്തമാക്കണം. ഈ സര്‍ക്കാരിന്റെ കാലത്ത് ഷൈലജയോട് സിപിഎമ്മിന് പ്രത്യേക സമീപനമാണെന്നും സുധാകരന്‍ പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന്റെ മറവില്‍ സംസ്ഥാനത്ത് നടന്നത് വന്‍ അഴിമതിയാണ്. എല്ലാം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് നടന്നതെന്ന ഷൈലജയുടെ പ്രസ്താവന അഴിമതിയില്‍ മുഖ്യമന്ത്രിയുടെ പങ്കാണ് വ്യക്തമാക്കുന്നത്. അതായിരിക്കാം ഷൈലജയെ അകറ്റിനിര്‍ത്താന്‍ കാരണം.ആരോഗ്യ വകുപ്പിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ പ്രതിച്ഛായ തകരുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.