പോലീസുകാര്‍ റെഡ് വോളന്റിയര്‍മാരുടെ പണിക്കിറങ്ങിയാല്‍ നേരിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങും : കെ. സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദിവസങ്ങളായി നടക്കുന്ന വിദ്യാര്‍ഥി സമരത്തെ വെറുമൊരു അറസ്റ്റ് കൊണ്ട് അവസാനിപ്പിക്കാമെന്ന് പിണറായി കരുതരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പോലീസുകാര്‍ റെഡ് വോളന്റിയര്‍മാരുടെ പണിക്കിറങ്ങിയാല്‍ നേരിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങുമെന്നും പോലീസിനെ ഉപയോഗിച്ചു സമരങ്ങളെ അടിച്ചൊതുക്കാമെന്ന മിഥ്യാധാരണയില്‍ നിന്ന് ആഭ്യന്തര വകുപ്പ് പുറത്തുവരണമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കെ. സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
വിദ്യാര്‍ത്ഥി സമൂഹത്തിന് വേണ്ടി കഴിഞ്ഞ ദിവസങ്ങളിലായി നടന്നു വരുന്ന കെ.ടി.യു  സമരം പ്രതിപക്ഷം ഏറ്റെടുക്കുന്നു. കെ.ടി.യു  ആസ്ഥാനത്തിന് മുന്നില്‍ നിരാഹാര സമരം നടത്തിയ എന്‍.എസ്.യു.ഐ  ദേശീയ സെക്രട്ടറി എറിക് സ്റ്റീഫനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പോലീസിനെ ഉപയോഗിച്ചു സമരങ്ങളെ അടിച്ചൊതുക്കാമെന്ന മിഥ്യാധാരണയില്‍ നിന്ന് ആഭ്യന്തര വകുപ്പ് പുറത്ത് വരണം. ബലപ്രയോഗങ്ങള്‍ സമരങ്ങളെ കൂടുതല്‍ ശക്തമാക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും സര്‍ക്കാര്‍ ഓര്‍ക്കുക.

കോവിഡ് കാലത്ത് ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്തിയതിലൂടെ 150ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. വിദ്യാര്‍ത്ഥികളുടെ നിരന്തരമായ ആവശ്യത്തിനൊടുവില്‍ കെ.എസ്.യു പ്രഖ്യാപിച്ച സമരത്തെ ധാര്‍ഷ്ട്യത്തോടെയാണ് സര്‍വകലാശാലയും സര്‍ക്കാരും നേരിട്ടത്. തുടര്‍ച്ചയായി പരാതികള്‍ വൈസ് ചാന്‍സലര്‍ക്കും മുഖ്യമന്ത്രിക്കും വിദ്യാര്‍ത്ഥികള്‍ അയച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഈ അവസ്ഥയിലാണ് വിദ്യാര്‍ത്ഥി സമൂഹത്തിനു വേണ്ടി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാന്‍ കെ.എസ്.യു  നിര്‍ബന്ധിതമായത്. സമരത്തെ വളരെ ക്രൂരമായാണ് ഭരണകൂടം നേരിട്ടത്. കൊല്ലത്തെ ടി.കെ.എം എഞ്ചിനീയറിങ് കോളേജില്‍ സമരം നടത്തിയ വിദ്യാര്‍ത്ഥികളെ പോലീസ് തല്ലിച്ചതച്ചു. അക്രമത്തില്‍ പരിക്കേറ്റ കെ.എസ്.യു  പ്രവര്‍ത്തകനെ സന്ദര്‍ശിച്ചിരുന്നു. ക്യാമ്പസിനുള്ളില്‍ കയറി നരനായാട്ട് നടത്താന്‍ ആരാണ് പോലീസിന് അനുവാദം നല്‍കിയത്?

വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതച്ച പോലീസ് നടപടിയെ അപലപിക്കാത്ത, വിദ്യാര്‍ത്ഥികളുടെ ആവശ്യം കേള്‍ക്കാന്‍ പോലും തയ്യാറാകാത്ത പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ അര്‍ഹനാണോ എന്ന് പൊതുസമൂഹം വിലയിരുത്തുക. കഴിഞ്ഞ എട്ടു ദിവസമായി നടത്തുന്ന വിദ്യാര്‍ത്ഥി സമരത്തെ വെറുമൊരു അറസ്റ്റ് കൊണ്ട് അവസാനിപ്പിക്കാമെന്ന് പിണറായി കരുതരുത്.

മറ്റു സംസ്ഥാനങ്ങളില്‍ പരീക്ഷകള്‍ മാറ്റി വെയ്ക്കണമെന്ന് മുറവിളി കൂട്ടിയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ പലതും കേരളത്തിലെ പരീക്ഷ നടത്തിപ്പില്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നില്ല. ഭരണവിലാസം സംഘടനകളായി അധഃപതിച്ച വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍, അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുവാന്‍ ഇന്ന് കേരളത്തില്‍ കെ.എസ്.യു  മാത്രമാണുള്ളത്. സര്‍ക്കാര്‍ തിണ്ണമിടുക്ക് കാണിച്ചു നടത്തിയ പരീക്ഷകള്‍ ഹൈക്കോടതി റദാക്കിയെന്ന വാര്‍ത്തകളും പുറത്തോട്ടു വരുന്നുണ്ട്. കെ.എസ്.യു  നടത്തിയ സമരം ന്യായത്തിന് വേണ്ടിയാണെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു. സമരത്തെ മുന്നിലും നിന്നും നയിക്കാന്‍ ഡല്‍ഹിയില്‍ നിന്നും കേരളത്തിലെത്തിയ എറിക് സ്റ്റീഫനെയും മറ്റുള്ള സമരപോരാളികളെയും കെപിസിസി അഭിനന്ദിക്കുന്നു.

എ.കെ.ജി സെന്ററില്‍ നിന്നും മാരാര്‍ജി ഭവനില്‍ നിന്നും വിരിയിച്ചെടുക്കുന്ന ക്രിമിനലുകളെ ഏത് വിധേനെയും സംരക്ഷിക്കാന്‍ തയ്യാറാകുന്ന പിണറായി സര്‍ക്കാര്‍, കെ.എസ്.യുവിന്റെ കുട്ടികളെ തല്ലി ഒതുക്കാമെന്നു കരുതേണ്ട. പോലീസുകാര്‍ റെഡ് വോളന്റിയര്‍മാരുടെ പണി ചെയ്യാനിറങ്ങിയാല്‍, രാഷ്ട്രീയമായി അവരെ നേരിടാന്‍ കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങും. വിദ്യാര്‍ത്ഥി സമൂഹത്തിന് വേണ്ടി, നിയമസഭയിലും സഭക്ക് പുറത്തും പ്രതിപക്ഷം ഈ സമരം ഏറ്റെടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആരോഗ്യവകുപ്പിലെ എല്ലാ ജീവനക്കാർക്കും മറുപടി പറയലല്ല എൻ്റെ ജോലി : മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ. കെ.ജെ. റീന നടത്തുന്ന നിയമപോരാട്ടത്തിൽ...

എബോള വ്യാപനം ; പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ

0
ദില്ലി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ്...

വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ ; ലക്ഷ്യം മയക്കുമരുന്ന് മാഫിയയെ ഇല്ലാതാക്കൽ

0
ദില്ലി: രാജ്യത്തെ ലഹരി മരുന്ന് ശൃംഖലകളെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ...