Thursday, July 3, 2025 2:25 pm

എം.എ ലത്തീഫിനെതിരായ അച്ചടക്ക നടപടിയെ ന്യായീകരിച്ച് കെ.സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എതിർപ്പുകൾ ഉയരുമ്പോഴും മുൻ കെപിസിസി സെക്രട്ടറി എം.എ.ലത്തീഫിനെതിരായ അച്ചടക്ക നടപടിയെ ന്യായീകരിച്ച് കെ.സുധാകരൻ . കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് കെപിസിസി അധ്യക്ഷൻ്റെ വിശദീകരണം. അതിനിടെ ലത്തീഫിനെ അനുകൂലിച്ച് തലസ്ഥാന നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.

സംഘടനാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കെപിസിസി മുൻ സെക്രട്ടറി എം.എ.ലത്തീഫിനെതിരായ നടപടി എന്നാണ് എ-ഐ ഗ്രൂപ്പുകളുടെ വിമർശനം. കാരണം കാണിക്കൽ പോലും ചോദിക്കാതെയുള്ള നടപടിയിൽ ഉമ്മൻചാണ്ടി തന്നെ അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. ലത്തീഫിനെതിരെ സതീശനും പരാതിയില്ലെന്ന് വ്യക്തമാക്കിയതെന്നാണ് സൂചന. എന്നാൽ നടപടിയെ കെ.സുധാകരൻ ന്യായീകരിച്ചു.

ഈ  തീരുമാനത്തിനെതിരെ തിരുവനന്തപുരം നഗരത്തിൽ ലത്തീഫ് അനുകൂലികൾ രണ്ട് ദിവസം പ്രകടനം നടത്തി. കെ കരുണാകരൻ പ്രതിമക്ക് മുന്നിൽ നിന്ന് തുടങ്ങി ആർ ശങ്കർ പ്രതിമവരെയായിരുന്നു ഇന്നത്തെ പ്രകടനം. കഴി‍ഞ്ഞ രണ്ട് ദിവസമായി ചിറയൻകീഴ് ആറ്റിങ്ങൽ മേഖലയിൽ പ്രകടനം നടന്നിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോക്ടർ ഹാരിസ് ചിറക്കലിനെതിരായ നടപടി നീക്കത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0
തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും...

വടകരയിൽ പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസുകാർക്ക് നേരെ ആക്രമണം

0
കോഴിക്കോട്: വടകരയിൽ പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസുകാർക്ക് നേരെ ആക്രമണം. വടകര...

പള്ളിക്കലില്‍ കാട്ടുപന്നി ശല്യം രൂക്ഷം

0
തെങ്ങമം : പള്ളിക്കലില്‍ കാട്ടുപന്നി ശല്യം രൂക്ഷം. തെങ്ങമം, പള്ളിക്കൽ...

ഷൊർണൂരിൽ വയോധികയെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: ഷൊർണൂരിൽ വയോധികയെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പുള്ളി...