ഇ.ഡി, സിബിഐ ഡയറക്ടര്‍മാരുടെ കാലാവധി 5 വര്‍ഷത്തേക്ക് നീട്ടും ; ഓര്‍ഡിനന്‍സുമായി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇ.ഡി, സിബിഐ ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ഓർഡിനൻസുമായി കേന്ദ്ര സർക്കാർ. നിലവിൽ രണ്ട് വർഷമാണ് കേന്ദ്ര ഏജൻസികളുടെ തലവന്മാരുടെ കാലാവധി. കാലാവധി നീട്ടുന്നത് സംബന്ധിച്ച രണ്ട് ഓർഡിനൻസുകളിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ഓർഡിനൻസ് പ്രകാരം അന്വേഷണ ഏജൻസി തലവന്മാരുടെ കാലാവധി രണ്ട് വർഷം പൂർത്തിയായശേഷം ഓരോ വർഷം വീതം മൂന്ന് തവണ നീട്ടാം.

നിലവിൽ 1985 ബാച്ചിലെ ഐപിഎസ് ഓഫീസറായ സുബോധ് കുമാർ ജെയ്സ്വാളാണ് സിബിഐ തലവൻ. 2021 മെയ് മാസത്തിലാണ് അദ്ദേഹത്തെ രണ്ടു വർഷത്തേക്ക് നിയമിച്ചത്. ഐആർഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാർ മിശ്രയാണ് നിലവിൽ ഇ.ഡി മേധാവി. 2018 നവംബറിലാണ് അദ്ദേഹത്തെ നിയമിച്ചത്. 2020 നവംബറിൽ അദ്ദേഹത്തിന്റെ കാലാവധി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്കുകൂടി നീട്ടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...