കച്ചവട സ്ഥാപനത്തില്‍ നിന്ന് മൈദ വാങ്ങി മുങ്ങിയ ആള്‍ രണ്ടു വര്‍ഷത്തിന് ശേഷം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ചക്കരക്കല്ലിലെ മൊത്ത കച്ചവട സ്ഥാപനത്തില്‍നിന്ന് മൈദ വാങ്ങി മുങ്ങിയ ആള്‍ രണ്ടുവര്‍ഷത്തിനു ശേഷം പിടിയില്‍. 80 ടണ്‍ മൈദ വാങ്ങി പണം നല്‍കാതെ മുങ്ങിയ പാലക്കാട് കോങ്ങാട് പച്ചനി ലക്ഷം വീട് കോളനിയിലെ അബ്ദുല്ല സേട്ടാണ്(38) അറസ്റ്റിലായത്. 24.5 ലക്ഷം നല്‍കാതെ കടന്നുകളഞ്ഞ പ്രതിയെ പാലക്കാട് പോലീസാണ് പിടികൂടിയത്.

80 ടണ്‍ മൈദ വാങ്ങിയ ശേഷം രണ്ടു ലക്ഷം രൂപ മാത്രമാണ് ഇയാള്‍ നല്‍കിയിരുന്നത്. അവശേഷിക്കുന്ന 24.5 ലക്ഷം രൂപ പിന്നീട് നല്‍കാമെന്ന് പറഞ്ഞ പ്രതി കച്ചവട സ്ഥാപനത്തെ കബളിപ്പിക്കുകയായിരുന്നു. ചക്കരക്കല്ല് സിഐ സത്യനാഥന്‍, എസ്‌ഐ കെ രാജീവന്‍, എസ്‌സിപിഒമാരായ പ്രമോദ്, ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തലശ്ശേരി സിജെഎം കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. കര്‍ണാടക, മഹാരാഷ്ട്ര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി ഇയാള്‍ക്കെതിരെ ലക്ഷങ്ങള്‍ തട്ടിയതിന് കേസുണ്ടെന്നും പോലീസ് പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്ന് ഉള്ളി വാങ്ങി ഇയാള്‍ ഒരുകോടിയോളം രൂപ തട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ കബളിപ്പിച്ച്‌ ബംഗളൂരു പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടതിലും ഇയാള്‍ക്കെതിരെ കേസുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...