Thursday, March 28, 2024 10:19 pm

എം.എ ലത്തീഫിനെതിരായ അച്ചടക്ക നടപടിയെ ന്യായീകരിച്ച് കെ.സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എതിർപ്പുകൾ ഉയരുമ്പോഴും മുൻ കെപിസിസി സെക്രട്ടറി എം.എ.ലത്തീഫിനെതിരായ അച്ചടക്ക നടപടിയെ ന്യായീകരിച്ച് കെ.സുധാകരൻ . കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് കെപിസിസി അധ്യക്ഷൻ്റെ വിശദീകരണം. അതിനിടെ ലത്തീഫിനെ അനുകൂലിച്ച് തലസ്ഥാന നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.

Lok Sabha Elections 2024 - Kerala

സംഘടനാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കെപിസിസി മുൻ സെക്രട്ടറി എം.എ.ലത്തീഫിനെതിരായ നടപടി എന്നാണ് എ-ഐ ഗ്രൂപ്പുകളുടെ വിമർശനം. കാരണം കാണിക്കൽ പോലും ചോദിക്കാതെയുള്ള നടപടിയിൽ ഉമ്മൻചാണ്ടി തന്നെ അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. ലത്തീഫിനെതിരെ സതീശനും പരാതിയില്ലെന്ന് വ്യക്തമാക്കിയതെന്നാണ് സൂചന. എന്നാൽ നടപടിയെ കെ.സുധാകരൻ ന്യായീകരിച്ചു.

ഈ  തീരുമാനത്തിനെതിരെ തിരുവനന്തപുരം നഗരത്തിൽ ലത്തീഫ് അനുകൂലികൾ രണ്ട് ദിവസം പ്രകടനം നടത്തി. കെ കരുണാകരൻ പ്രതിമക്ക് മുന്നിൽ നിന്ന് തുടങ്ങി ആർ ശങ്കർ പ്രതിമവരെയായിരുന്നു ഇന്നത്തെ പ്രകടനം. കഴി‍ഞ്ഞ രണ്ട് ദിവസമായി ചിറയൻകീഴ് ആറ്റിങ്ങൽ മേഖലയിൽ പ്രകടനം നടന്നിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംരംഭം വെള്ളപ്പൊക്കത്തിൽ നശിച്ചു, 82,696 രൂപയെ നൽകൂവെന്ന് ഇൻഷുറൻസ് കമ്പനി, പോരാട്ടത്തിൽ സംരംഭകർക്ക് ജയം

0
മലപ്പുറം: വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഇഷ്ടിക നിര്‍മാണശാലക്കുണ്ടായ നാശനഷ്ടത്തില്‍ പരാതിക്കാരന് ഇന്‍ഷൂറന്‍സ് കമ്പനി 5,13,794...

ചെന്നൈ അല്‍വാര്‍പേട്ടയില്‍ സീലിങ് തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു

0
ചെന്നൈ : അല്‍വാര്‍പേട്ടയില്‍ സീലിങ് തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ...

പരുമല സെമിനാരിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു

0
പരുമല: ക്രിസ്തു തന്റെ ശിഷ്യരുടെ കാല്‍കഴുകി ഏളിമയും കരുതലും സ്‌നേഹവും താഴ്മയും...

നരേന്ദ്രമോദിക്കെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

0
നൃൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂൽ കോൺഗ്രസ് പരാതി...