തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച എംപിമാരുടെ പരസ്യ പ്രതികരണത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നേതാക്കൾ സ്ഥാനാർഥിത്വം സ്വയം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പരസ്യ പ്രസ്താവനകൾ അനുവദിക്കില്ലെന്നും കെ.സുധാകരൻ നിർവാഹക സമിതി യോഗത്തിൽ വ്യക്തമാക്കി. വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ ഏതു സ്ഥാനത്തേക്കാണ് മത്സരിക്കുന്നതെന്നും പ്രവർത്തനമേഖല എവിടെയാണെന്നും നേതാക്കൾ പറയുന്നത് ശരിയല്ല.
പാർട്ടി കൂട്ടായി ആലോചിച്ചാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. വ്യക്തികൾ സ്വയം തീരുമാനിച്ച് പ്രവർത്തിക്കാനാണെങ്കിൽ പാർട്ടി കമ്മിറ്റികളുടെ ആവശ്യമില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെങ്കിൽ അതു വ്യക്തമാക്കുന്നതിൽ തടസ്സമില്ല. സംഘടനാ കാര്യങ്ങളിൽ നേതാക്കൾ സ്വയം തീരുമാനമെടുക്കുന്നത് ദോഷം ചെയ്യുമെന്നും പാർട്ടി അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും കെ.സുധാകരൻ ചൂണ്ടിക്കാട്ടി.
എംപിയാകാനില്ലെന്നും സംസ്ഥാനത്ത് പ്രവർത്തിക്കാനാണ് താൽപര്യമെന്നും ചില നേതാക്കൾ പരസ്യമായി പ്രതികരിച്ചതോടെയാണ് നേതൃത്വം ഇടപെടുന്നത്. സംസ്ഥാനത്ത് സജീവമാകാനാണ് താൽപര്യമെന്ന് ശശി തരൂർ എംപി സൂചന നൽകിയിരുന്നു. നിയമസഭയിലേക്കു മത്സരിക്കാനാണ് താൽപര്യമെന്ന് ടി.എൻ.പ്രതാപൻ എംപിയും വ്യക്തമാക്കിയിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് പല എംപിമാരും.
ഇത്തരം പ്രവണതകൾ ശരിയല്ലെന്ന് യോഗത്തിൽ പങ്കെടുത്ത എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും വ്യക്തമാക്കി. നേതൃത്വത്തോട് പറയാതെ മാധ്യമങ്ങൾക്കു മുന്നില്‍ നിലപാട് വ്യക്തമാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്യ പ്രസ്താവനകൾ വിലക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. നേതാക്കൾ സ്വന്തം നിലയ്ക്ക് പ്രസ്താവനകൾ ഇറക്കുന്നത് പാർട്ടിയെ ബാധിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മൂന്നുവർഷത്തിലധികം സമയമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ എംപി സ്ഥാനത്തേക്കു മത്സരിക്കാൻ താൽപര്യമില്ലെന്നു നേതാക്കൾ പറയുന്നത് തിരിച്ചടിയാകുമെന്നും വിമർശനം ഉയർന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































