കോന്നി : കോന്നി വനം ഡിവിഷന് കീഴിൽ ഞള്ളൂർ ഉത്തരകുമരംപേരൂർ ഫോറെസ്റ്റെഷൻ പരിധിയിലെ പേരുവാലിയിൽ നട്ടുപിടിപ്പിച്ച തേക്കിൻ തൈകൾ വേണ്ടവിധത്തിൽ പരിപാലിയ്ക്കപ്പെടാതെ നശിച്ചു പോകുന്നു എന്ന് നാട്ടുകാരുടെ പരാതി. 1957 വർഷത്തിൽ നട്ടുപിടിപ്പിച്ച തേക്കിൻ തൈകൾ മുറിച്ച് മാറ്റിയതിന് ശേഷമാണ് 2022 വർഷത്തിൽ പുതിയ തേക്കിൻ തൈകൾ പ്രദേശത്ത് നട്ട് പിടിപ്പിച്ചത്. 5705000 രൂപ ആയിരുന്നു തൈകൾ നട്ടുപിടിപ്പിക്കുന്നത്തിനുള്ള അടങ്കൽ തുക. ഈ തരത്തിൽ 32520 തേക്കിൻ തൈകൾ ആണ് നട്ടുപിടിപ്പിച്ചത്.
എന്നാൽ കൃത്യ സമയങ്ങളിൽ തൈകൾക്ക് ചുറ്റിലുമുള്ള കാടുകൾ നീക്കം ചെയ്യാതെ വന്നതോടെ തേക്കിൻ തൈകൾ പകുതിയിലേറെയും നശിച്ച് പോയി. തൈകൾ നട്ട് പിടിപ്പിച്ചതിന് ശേഷം ഒറ്റ തവണ മാത്രമാണ് കാടുകൾ നീക്കം ചെയ്തത്. ശരിയായ രീതിയിൽ സൂര്യ പ്രകാശം ലഭിക്കാതെ വന്നതോടെ തൈകളുടെ വളർച്ചയും മുരടിച്ചു. തൈകൾ നട്ടുപിടിപ്പിക്കുമ്പോൾ ഇതിന്റെ പരിപാലനം കൂടി മുന്നിൽ കണ്ടാണ് എത്രയും തുക വനം വകുപ്പ് ചിലവഴിക്കുന്നത്. എന്നാൽ തേക്കിൻ തൈകൾ കൃത്യമായി പരിപാലിക്കപെടാതെ വന്നതോടെ ലക്ഷകണക്കിന് രൂപയാണ് വനം വകുപ്പിന് നഷ്ട്പെട്ടിരിക്കുന്നത്.
പേരുവാലിയിൽ നിന്നും മുറിച്ച് മാറ്റി ലേലം ചെയ്യുന്ന തേക്ക് മരങ്ങളിലൂടെ കോടികണക്കിന് രൂപയാണ് വനം വകുപ്പിനും സർക്കാരിനും ലഭിക്കുന്നത്. ഒരു തൈ നശിക്കുമ്പോൾ അത്രെയും ലക്ഷങ്ങൾ ആണ് വനം വകുപ്പിന് ലഭിക്കാതെ പോകുന്നത്. മുൻ വർഷങ്ങളിൽ കൃത്യമായി പരിപാലിച്ച് വന്നിരുന്ന മരങ്ങളാണ് ഈ തവണ ശരിയായ രീതിയിൽ പരിപാലനം ലഭിക്കാത്തത് മൂലം നശിച്ച് പോകുന്നത്.
തേക്ക് തൈകൾ നട്ട് പിടിപ്പിക്കുന്നതിനായി ലക്ഷകണക്കിന് രൂപ ചിലവായെന്ന് വനം വകുപ്പ് അവകാശപ്പെടുമ്പോഴും ഇതിൽ പകുതിപോലും ചിലവാക്കിയിട്ടില്ലെന്നും ചിലവാക്കിയിരുന്നെങ്കിൽ തേക്ക്മരതൈകൾ ഈ തരത്തിൽ നശിച്ച് പോകില്ലായിരുന്നു എന്നും നാട്ടുകാർ ആക്ഷേപിക്കുന്നു. തേക്ക് മരങ്ങൾ മുറിച്ച് മാറ്റപെടുമ്പോഴും നിരവധി തൊഴിലാളികൾക്ക് ജോലി ലഭിച്ചിരുന്നു. തേക്ക് തൈകൾ സംരക്ഷിക്കാതെ പോകുന്ന ഈ നടപടിക്ക് എതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്. വിഷയത്തിൽ വകുപ്പ് തല അന്വേഷണം വേണമെന്നും ആവശ്യമുയരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































