തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ സഹായത്തോടെയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. കോണ്‍ഗ്രസ്-ബി.ജെ.പി ബന്ധമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ആരോപണത്തോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലാവലിന്‍ കേസ് 20 തവണ മാറ്റിവെച്ചത് പിണറായിയെ സഹായിക്കാനാണ്. കോടതിക്ക് നീതിബോധമുണ്ടെങ്കില്‍ ഈ കേസ് ഇത്തരത്തില്‍ നീട്ടുമോ? വൈകിവരുന്ന നീതി നീതിലംഘനമാണ്. ലാവലിന്‍ കേസ് പോലെ സ്വര്‍ണക്കടത്ത് കേസ് അന്വേഷണവും മന്ദഗതിയിലായത് കേന്ദ്ര സര്‍ക്കാറിന്റെ സഹായത്താലാണ് സുധാകരന്‍ പറഞ്ഞു..