തലമുടിയുടെ സംരക്ഷണത്തിന് കോഫി കൊണ്ടൊരു പൊടിക്കൈ

For full experience, Download our mobile application:
Get it on Google Play

പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ഉണർവ് നൽകുന്ന ഒരു കപ്പ് ചൂട് കോഫി കുടിച്ചുകൊണ്ടാകാം. എന്നാല്‍ കോഫി കുടിക്കാന്‍ മാത്രമല്ല, ചില സൗന്ദര്യ പൊടിക്കൈകൾക്കും ഉപയോഗിക്കാം. ആന്‍റി ഓക്‌സിഡന്‍റുകള്‍ ധാരാളമുള്ള കാപ്പി തരികള്‍ കൊണ്ടുള്ള സ്‌ക്രബിങ് ചര്‍മ്മത്തെ ദൃഢമാക്കി ചുളിവുകളും മറ്റും വരാതെ കാക്കും.

അതുപോലെ തന്നെ, തലമുടി കൊഴിച്ചില്‍ തടയാനും തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിച്ച് തലമുടി നല്ല ആരോഗ്യത്തോടെ വളരാനും കോഫി കൊണ്ടുള്ള ഹെയർ മാസ്ക് സഹായിക്കും. കോഫി കൊണ്ടുള്ള ഹെയർ മാസ്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ഇതിനായി ആദ്യം 50 ഗ്രാം കാപ്പിപ്പൊടി 250 മില്ലി വെള്ളത്തിൽ കലക്കി ഒരു ഗ്ലാസ് കണ്ടെയ്നറിലാക്കി 24 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് ഈ ലായനി അരിച്ചെടുക്കാം. ശേഷം ഒരു സ്പ്രേ ബോട്ടിലിലാക്കി ഫ്രിഡ്ജില്‍ രണ്ടാഴ്ചവരെ സൂക്ഷിക്കാം.

ഈ കോഫീ മിശ്രിതം എല്ലാ ദിവസവും തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാം. ഒരു ടൗവ്വല്‍ ഉപയോഗിച്ച് മുടി കവർചെയ്ത് 30 മിനിറ്റ് വയ്ക്കണം. ശേഷം ഷാംപൂ ഉപയോഗിച്ച് തല വൃത്തിയാക്കാം.

അതുപോലെ തന്നെ, ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ തേനും ഒലീവ് ഓയിലും എടുക്കുക. രണ്ട് ടീസ്പൂൺ കാപ്പി പൊടി അതിലേയ്ക്ക് ചേർത്ത് നന്നായി മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ഈ മാസ്ക് മുടിയിൽ പുരട്ടി ഏകദേശം 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകുക. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ഈ മാസ്കും സഹായിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു ; അന്ത്യം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

0
ന്യൂഡൽഹി : കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ (80) അന്തരിച്ചു....

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...