ളാഹയില്‍ വനവാസി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ളാഹയില്‍ വനവാസി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം. യുവാവിന്റെ കാല്‍ അക്രമികള്‍ തല്ലിയൊടിച്ചു. മഞ്ഞത്തോട് വനവാസി കോളനിവാസിയായ അജയന് നേരെയാണ് കൊലപാതക ശ്രമം ഉണ്ടായത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജോലിക്കായി പുറപ്പെട്ട ഇയാളെ മൂന്നംഗ സംഘം തടഞ്ഞ് നിര്‍ത്തി കമ്ബിവടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. വ്യാജ വാറ്റ് സംഘത്തെ ഒറ്റിക്കൊടുത്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് അജയന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

റാന്നി പെരുന്നാട് പഞ്ചായത്തിലെ ശുചീകരണ തൊഴിലാളിയാണ് അജയന്‍. പരാതി നല്‍കിയതിന് പിന്നാലെ അക്രമി സംഘം പല തവണ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായി അജയന്‍ പറഞ്ഞു. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും അജയന്‍ ആരോപിച്ചു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്കും കളക്ടര്‍ക്കും അജയന്‍ പരാതി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...