എറണാകുളം : പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാടിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഹാജരാകില്ലെന്ന് കാണിച്ച് സുധാകരൻ ഇഡിക്ക് കത്ത് നൽകി. ഇടപാടിൽ നേരത്തെ സുധാകരനെ ഇഡി ചെയ്തിരുന്നു. അടുത്ത തവണ ഹാജരാകുമ്പോൾ സുധാകരൻ ബാങ്ക് രേഖകൾ ഹാജരാക്കണമെന്നും ഇഡി നിർദ്ദേശിച്ചിരുന്നു. എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ ബാങ്ക് അവധിയായതിനാൽ രേഖകൾ ലഭിച്ചിരുന്നില്ല. ഇതോടൊപ്പം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം ഹാജരാകാമെന്ന് സുധാകരൻ അറിയിച്ചിരിക്കുന്നത്. പുതുപ്പള്ളി തിരഞ്ഞെടുപ്പ് നടക്കുന്ന സെപ്തംബർ 5ന് ശേഷമുള്ള ഏതെങ്കിലും ദിവസം ഹാജരാകാമെന്ന് ഇഡിക്ക് നൽകിയ കത്തിൽ സുധാകരൻ വ്യക്തമാക്കി.
2018ൽ മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് കെ സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു . സമാനമായ ആരോപണം പരാതിക്കാരായ അനൂപ് അഹമ്മദും ഇഡിയ്ക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചിരുന്നു. മോൻസൺ മാവുങ്കലിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരൻ നേരത്തെ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എടുത്ത കേസിൽ കെ സുധാകരനെ പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























