തിരുവനന്തപുരം : ജനങ്ങൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ സർക്കാർ ഓണം വിപണിയിൽ ഇടപെടാതെ നോക്കുകുത്തിയായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിപണി ഇടപെടലിന് 400 കോടി വേണ്ട സ്ഥാനത്ത് ധനവകുപ്പ് അനുവദിച്ച 70 കോടി ഒന്നിനും തികയില്ലെന്ന് വ്യക്തമാണ്. കരിഞ്ചന്തക്കാരെ സഹായിക്കാനാണ് സർക്കാർ സപ്ലൈകോയിൽ ഇടപെടൽ നടത്താത്തതെന്നും കെ സുരേന്ദ്രൻ. ഓണക്കാലത്ത് സൂപ്പർ സ്പെഷ്യൽ ചന്തകൾ നടത്തുമെന്ന് സപ്ലൈകോ പ്രഖ്യാപിച്ചത് ഇങ്ങനെ പോയാൽ വെറും തള്ള് മാത്രമായി മാറും. ഓണക്കാലത്ത് സബ്സിഡിക്ക് പോലും 80 കോടി രൂപയോളം വേണമെന്നിരിക്കെയാണ് വിപണി ഇടപെടലിന് വെറും 70 കോടി മാത്രം സർക്കാർ അനുവദിച്ചത്. ഓണാഘോഷത്തിന്റെ പേരിൽ കോടികൾ പൊടിക്കുന്ന സർക്കാർ അവശ്യസാധനങ്ങളുടെ വിലവർധനവിൽ ഇടപെടാത്തത് കടുത്ത ജനദ്രോഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു. നിലവിൽ സപ്ലൈകോ എന്നത് ഒരു സാധനവും ഇല്ലാത്ത വെറും സ്വപ്നകച്ചവട കേന്ദ്രങ്ങൾ മാത്രമാണ്. എന്നാൽ കടം വാങ്ങിയിട്ടാണെങ്കിലും ഓണത്തിന് അവശ്യ സാധനങ്ങൾ സപ്ലൈകോയിൽ എത്തിക്കുമെന്ന് നിയമസഭയിൽ ഭക്ഷ്യമന്ത്രി ഉറപ്പ് നൽകിയത് വെള്ളത്തിൽ വരച്ച വര പോലെയാവുമെന്നാണ് ജനങ്ങൾ ഭയക്കുന്നത്. ഇപ്പോൾ റെക്കോർഡ് വിലയാണ് സംസ്ഥാനത്ത് അവശ്യ സാധനങ്ങൾക്കുള്ളത്. ഓണത്തിന് ഇത് ഇരട്ടിയാകുമെന്ന സാഹചര്യമാണുള്ളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033