ഡി എം കെ, സി.പി.എമ്മിന് നല്‍കിയ 25 കോടി രൂപ കളളപ്പണമാണോ വെളളപ്പണമാണോയെന്ന് പിണറായി വ്യക്തമാക്കണം : കെ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ്, സി പി എം, മുസ്ലീം ലീഗ് ഉള്‍പ്പടെയുളള പാര്‍ട്ടികളുടെ കളളപ്പണം കേരളത്തില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്ത് ആയിരം കോടി രൂപയുടെ കളളപ്പണമാണ് പിടിച്ചത്. ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത് തമിഴ്‌നാട്ടില്‍ നിന്നാണ്. ഡി എം കെ 25 കോടി രൂപയാണ് സി പി എമ്മിന് നല്‍കിയത്. അത് കളളപ്പണമാണോ വെളളപ്പണമാണോയെന്ന് പിണറായി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പുകമറ സൃഷ്‌ടിക്കാനാണ് സി പി എം ശ്രമിക്കുന്നത്. വെറുതെ ബി ജെ പി നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിച്ച്‌ വരുത്തുകയാണ്. നുണക്കഥകളാണ് സംസ്ഥാനത്ത് പ്രചരിക്കുന്നത്. നോട്ടീസ് കിട്ടിയ ഒരു ബി ജെ പി നേതാവും സഹകരിക്കാതിരുന്നില്ല. ആരും നെഞ്ച് വേദനയെന്നോ കൊവിഡ് പോസ്റ്റീവെന്നോ പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അന്വേഷണത്തോട് ബി ജെ പിക്ക് നിസഹകരണമില്ല. പുറത്തുവരുന്ന വാര്‍ത്തകളില്‍ ഒരംശം പോലും സത്യമില്ല. ശൂന്യതയില്‍ നിന്ന് കഥയുണ്ടാക്കി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുകയാണ്. ഏത് അന്വേഷണത്തെയും ബി ജെ പി സ്വാഗതം ചെയ്യുന്നു. കേസിലെ ബാക്കി തുക കണ്ടെത്താന്‍ പോലീസിന് സാധിക്കാത്തത് എന്താണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...