ലൈഫ് പദ്ധതിയിലൂടെ മുഖ്യമന്ത്രി നടത്തുന്നത് കണ്‍കെട്ട് വിദ്യ ; ഒരു വീടിന് സര്‍ക്കാര്‍ ചെലവ് വെറും അന്‍പതിനായിരം രൂപ – കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ലൈഫ് പദ്ധതിയിലൂടെ മുഖ്യമന്ത്രി നടത്തുന്നത് കണ്‍കെട്ട് വിദ്യയാണെന്നും ഒരു വീടിന് സംസ്ഥാന സര്‍ക്കാരിന് ചെലവ് വെറും അന്‍പതിനായിരം രൂപ മാത്രമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ലൈഫ് മിഷന്റെ പേരില്‍ മുഖ്യമന്ത്രി ഉപഭോക്താക്കളെ സമ്മേളനം വിളിച്ച് ആഘോഷം നടത്തുകയാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) അട്ടിമറിച്ചാണ് സംസ്ഥാനം ലൈഫ് നടപ്പാക്കുന്നതന്നും സുരേന്ദ്രന്‍ പറഞ്ഞു.

ലൈഫ് പദ്ധതിയില്‍ മൂന്നു ലക്ഷം രൂപയാണ് നഗരപരിധിയില്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. ഇപ്പോഴത് നാലു ലക്ഷം രൂപയാക്കി ഉയര്‍ത്തി. അപ്പോഴും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയ അന്‍പതിനായിരം മാത്രമാണ് വിഹിതമായി നല്‍കുന്നത്. നേരത്തെ മൂന്നു ലക്ഷമായിരുന്നപ്പോള്‍ ഒന്നര ലക്ഷം രൂപയാണ് കേന്ദ്രം നല്‍കിയിരുന്നത്. സംസ്ഥാന സര്‍ക്കാരിന് അധികം ചെലവില്ല. ജനങ്ങളെ കബളിപ്പിക്കാനുള്ള കണ്‍കെട്ട് വിദ്യയാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പിഎംഎവൈ റൂറലും അര്‍ബനും  അട്ടിമറിച്ചാണ് ലൈഫ് ഭവനനിര്‍മ്മാണ പദ്ധതി നടപ്പാക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

അന്‍പതിനായിരം രൂപ വീതം ഗുണഭോക്താവും തദ്ദേശ സ്വയംഭരണസ്ഥാപനവും സംസ്ഥാന സര്‍ക്കാരും വിഹിതമായി നല്‍കി. തുക നാലു ലക്ഷമാക്കി ഉയര്‍ത്തിയപ്പോഴും സംസ്ഥാന സര്‍ക്കാര്‍ അന്‍പതിനായിരം രൂപമാത്രമാണ് നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിഹിതം ഒന്നര ലക്ഷം രൂപയാണ്. ഗുണഭോക്താവിന്റെ അന്‍പതിനായിരം ഒഴിവാക്കി. പകരം തദ്ദേശ സ്വയംഭരണസ്ഥാപന വിഹിതം ഒരു ലക്ഷമാക്കി ഉയര്‍ത്തി. ബാക്കി തുക ഹഡ്കോ പോലുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള ലോണ്‍ ആക്കി മാറ്റുകയും ചെയ്തു.  ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, മുന്‍ ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...