തിരുവനന്തപുരം: ആറന്മുളയിൽ കോവിഡ് രോഗിയായ യുവതി പീഡനത്തിന് ഇരയായ സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് യുവതി മാനഭംഗത്തിന് ഇരയാകാൻ കാരണമായത്. ക്രിമിനലായ ഡ്രൈവർക്കൊപ്പം യുവതിയെ ഒറ്റയ്ക്കയച്ചത് എന്ത് അടിസ്ഥാനത്തിലെന്ന് മന്ത്രി വ്യക്തമാക്കണം. പ്രതിയായ ഡ്രൈവറെ പിരിച്ചു വിട്ട് കൈകൾ ശുദ്ധമാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. സംഭവത്തിൽ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കുകയാണ് വേണ്ടതെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു