കോട്ടയം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കാം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ ഭേദഗതി വരുത്തി ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി. ഇതനുസരിച്ച്‌ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെ പ്രവര്‍ത്തനാനുമതിയുണ്ട്. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. ഹോട്ടലുകളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെ മാത്രമേ ആളുകളെ ഇരുത്തി ഭക്ഷണം വിളമ്പാന്‍ പാടുള്ളൂ. രാത്രി ഒമ്പതു മുതല്‍ പത്തുവരെ പാഴ്സല്‍, ഹോം ഡെലിവറി സേവനങ്ങള്‍ അനുവദിക്കും. വഴിയോര ഭക്ഷണശാലകളില്‍ അംഗീകാരമുള്ളവയ്ക്ക് മാത്രം ഇതേ സമയക്രമത്തില്‍ പ്രവര്‍ത്തിക്കാം.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഇതുസംബന്ധിച്ച ഉത്തരവില്‍ പരാമര്‍ശിക്കുന്ന നിയന്ത്രണങ്ങള്‍ മാത്രം അതത് പ്രദേശങ്ങളില്‍ ബാധകമായിരിക്കും. എല്ലാ വ്യാപാരസ്ഥാപനങ്ങളും സാമൂഹിക അകലം ഉള്‍പ്പെടെ കൊവിഡ് പ്രതിരോധത്തിനായുള്ള സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ തഹസില്‍ദാര്‍മാരും ഉത്തരവാദിത്തപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും ഉറപ്പാക്കണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും നടപടി സ്വീകരിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...