സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ 50ലക്ഷവും മദ്യഷോപ്പും വാഗ്ദാനംചെയ്തു ; സുരേന്ദ്രനെതിരേ വീണ്ടും സുന്ദര

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരേ ഗുരുതര വെളിപ്പെടുത്തലുകളുമായി മഞ്ചേശ്വരത്തെ റിബൽ സ്ഥാനാർഥിയായിരുന്ന കെ.സുന്ദര വീണ്ടും രംഗത്ത്. തന്റെ സ്ഥാനാർഥിത്വം പിൻവലിക്കാനായി സുരേന്ദ്രൻ 50 ലക്ഷത്തോളം രൂപ ചെലവിട്ടെന്നാരോപിച്ച സുന്ദര തനിക്ക് മദ്യഷോപ്പും വീടും നൽകാമെന്ന് വാഗ്ദാനം നൽകിയതായും വെളിപ്പെടുത്തി. തനിക്ക് വേണ്ടി ചെലവിട്ട തുകയിൽ 47 ലക്ഷം രൂപ പ്രാദേശിക ബി.ജെ.പി നേതാക്കന്മാർ തട്ടിയെടുത്തെന്നും സുന്ദര പറഞ്ഞു.

ബി.ജെ.പി ക്കാരനായ തന്റെ സുഹൃത്താണ് തുക സംബന്ധിച്ച് വിവരംതന്നതെന്ന് സുന്ദര പറഞ്ഞു. സുരേന്ദ്രൻ നൽകിയ 50 ലക്ഷം രൂപയിൽ രണ്ടര ലക്ഷം രൂപ മാത്രമാണ് തനിക്ക് ലഭിച്ചത്. ബാക്കി 47 ലക്ഷം രൂപ പ്രദേശിക പാർട്ടി പ്രവർത്തകർ തട്ടിയെടുത്തുവെന്നും സുന്ദര ആരോപിച്ചു. മാർച്ച് 21 ന് വൈകിട്ടാണ് സുന്ദരയെ കാണാനില്ലെന്ന പരാതി ആദ്യമായി ഉന്നയിക്കപ്പെടുന്നത്. ബി.എസ്.പി പ്രവർത്തകർ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് സുന്ദരയ്ക്കായി പോലീസ് അന്വേഷണം നടന്നു.

ഈ സമയത്ത് സുന്ദര ഉണ്ടായിരുന്നത് ജോഡ്കയിലുള്ള കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലാണെന്നും സുന്ദര ഇപ്പോൾ വെളിപ്പെടുത്തുന്നു. അവിടെ ബി.ജെ.പി പ്രവർത്തകരുടെ നിയന്ത്രണത്തിൽ കഴിഞ്ഞ സുന്ദരയ്ക്ക് രാത്രിയോടെ ഭക്ഷണവും മദ്യവും എത്തിച്ചു നൽകി. മൊബൈൽ ഫോൺ ബി.ജെ.പി പ്രവർത്തകർ സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരുന്നു. സുരേന്ദ്രനോട് സംസാരിച്ചപ്പോൾ കർണാടകത്തിൽ മദ്യഷോപ്പും വീട് പുതുക്കിപ്പണിയുന്നതിനുള്ള സഹായവും നൽകാമെന്ന് വാഗ്ദാനം ചെയ്തു. സുരേന്ദ്രനെ തനിക്ക് അടുത്ത് പരിചയമുണ്ടായിരുന്നെന്നും കെ.സുന്ദര വെളിപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...