കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സിപിഎം അധിനിവേശം : കമ്മ്യുണിറ്റി കിച്ചന്‍ പാര്‍ട്ടി കിച്ചണുകളാക്കി – കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്താകെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സിപിഎം അധിനിവേശമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന കമ്യൂണിറ്റി കിച്ചൺ അടക്കമുള്ള പ്രവർത്തനങ്ങൾ ഡിവൈഎഫ്ഐക്കാർ കൈക്കലാക്കി അവരാണ് ചെയ്യുന്നതെന്ന് വരുത്തി തീർത്തിരിക്കുകയാണ്. ആദ്യഘട്ടത്തിൽ കൊട്ടിഘോഷിച്ച് തുടങ്ങിയ കമ്യൂണിറ്റി കിച്ചൺ ഇപ്പോൾ പണം വാങ്ങി പൊതിച്ചോർ നൽകുന്ന ജനതാ കിച്ചണുകളാക്കിയെന്നും സുരേന്ദ്രൻ പറഞ്ഞു.

കമ്യൂണിറ്റി കിച്ചൺ ഭക്ഷണം ലഭിക്കാൻ സാഹചര്യമില്ലാത്തവർക്ക് സൗജന്യ ഭക്ഷണം നൽകുന്നതിനാണ് തുടങ്ങിയത്. എന്നാൽ അവയുടെ പ്രവർത്തനം അട്ടിമറിച്ചാണ് പണം വാങ്ങി ഭക്ഷണം നൽകുന്ന ജനതാ കിച്ചൺ തുടങ്ങിയത്. ആവശ്യക്കാർ ഓർഡർ നൽകിയാൽ ഡിവൈഎഫ്ഐക്കാർ ഭക്ഷണവുമായി വീട്ടിലെത്തും. പണം വാങ്ങി ഭക്ഷണം നൽകും. നഗരങ്ങളിൽ സിപിഎം കൗൺസിലർമാരുടെതല്ലാത്ത എല്ലാ വാർഡുകളിലെയും കമ്യൂണിറ്റി കിച്ചണുകളെയും പ്രതിരോധ പ്രവർത്തനങ്ങളെയും അട്ടിമറിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...