കോഴിക്കോട് : ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സഹോദരന്‍ തോറ്റു. കോഴിക്കോട് ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡിലാണ് കെ സുരേന്ദ്രന്റെ സഹോദരന്‍ കെ ഭാസ്‌കരന്‍ തോറ്റത്. ഇവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജയിച്ചു.
എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി പി എമ്മിലെ അസ്സയിനാര്‍ 89 വോട്ടിനാണ് ജയിച്ചത്. അസ്സയിനാറിന് 441 വോട്ടാണ് ലഭിച്ചത്. യു ഡി എഫ് സ്ഥാനാര്‍ഥി ഷെമീര്‍ നളന്ദക്ക് 289 വോട്ട് ലഭിച്ചു.