ബുള്ളറ്റില്‍ വോട്ടഭ്യര്‍ത്ഥന നടത്തിയ ഒളവണ്ണയിലെ സ്ഥാനാര്‍ത്ഥി വിജയിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തദ്ദേശതെരഞ്ഞെടുപ്പില്‍ ശ്രദ്ധേയായ സ്ഥാനാര്‍ത്ഥിയായിരുന്നു ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ശാരുതി പി. കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മത്സരിച്ച ശാരുതിയെ വ്യത്യസ്തയാക്കിയത് വോട്ട് ചോദിക്കാന്‍ പോയിരുന്ന രീതിയാണ്. ബുള്ളറ്റിലായിരുന്നു വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ശാരുതിയുടെ യാത്ര. ശാരുതിയുടെ വോട്ടഭ്യര്‍ത്ഥന ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

പ്രചരണ പോസ്റ്ററുകളിലും ബുള്ളറ്റോടിക്കുന്ന ശാരുതിയുടെ ചിത്രം തന്നെയായിരുന്നു. കൂടാതെ വോട്ടഭ്യര്‍ത്ഥിക്കാനും ശാരുതി വീടുകളിലെത്തിയത് ബുള്ളറ്റില്‍ തന്നെയായിരുന്നു. ബുള്ളറ്റില്‍ വന്ന സ്ഥാനാര്‍ത്ഥിയെന്നതിനുമപ്പുറം കൊവിഡ് കാലത്തും പ്രളയകാലത്തുമെല്ലാം വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ടായിരുന്നു ശാരുതി. നാട്ടില്‍ റേഷന്‍ കട നടത്തുന്നയാള്‍ക്ക് കൊവിഡ് വന്നപ്പോള്‍ അത് നടത്തിയതും ശാരുതിയായിരുന്നു.

ഏതായാലും സംസ്ഥാനത്തെ യുവതലമുറ സ്ഥാനാര്‍ത്ഥികളിലൊരാളായ ശാരുതി വിജയിച്ചിരിക്കുകയാണ്. പ്രവര്‍ത്തനങ്ങളിലും ഈ ഊര്‍ജ്ജം കാത്തുസൂക്ഷിക്കും ശാരുതിയെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...