ന്യൂഡല്‍ഹി : ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് നേതൃത്വത്തിന് കൈമാറും. അഞ്ച് സമിതികള്‍ പാര്‍ട്ടി പ്രവര്‍ത്തകരെയടക്കം നേരില്‍ കണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറുന്നത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര നേതൃത്വം തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും. മണ്ഡല ജില്ലാ തലങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ചില സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ക്കും ഉപാധ്യക്ഷന്മാര്‍ക്കും മാറ്റം ഉണ്ടായേക്കും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് എന്നിവരുമായി കെ.സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും.