കൊടകര കുഴല്‍പ്പണം : കെ.സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. കൊടകരയില്‍ കവര്‍ച്ചചെയ്ത പണം ബി.ജെ.പിയുടേത് തന്നെയാണെന്ന് പോലീസ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

കള്ളപ്പണത്തിന്റെ ഉറവിടം എവിടെ നിന്നുമാണെന്ന് വ്യക്തമാക്കുന്നതിന്റെ ഭാഗമായാകും സുരേന്ദ്രനെ ചോദ്യം ചെയ്യുക. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂര്‍ പോലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. കോഴിക്കോട്ടെ വീട്ടില്‍ നേരിട്ടെത്തിയാണ് പോലീസ് സംഘം നോട്ടീസ് നല്‍കിയത്. അതേസമയം നുണപ്രചാരണത്തിലൂടെ പുകമറ സൃഷ്ടിക്കാന്‍ സിപിഎം മനഃപൂര്‍വ്വം ശ്രമിക്കുകയാണെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് സുരേന്ദ്രന്റെ വാദം. തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം സുരേന്ദ്രന്‍ പാടെ നിഷേധിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...