ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ‘കമിംഗ് കേരളാ ‘ചീഫ് എഡിറ്ററുമായ രാകേഷ് ആര്‍.നായര്‍ (31) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കമിംഗ് കേരളാ ചീഫ് എഡിറ്ററുമായ രാകേഷ് ആര്‍.നായര്‍ (31) അന്തരിച്ചു. തിരുവല്ല കാവുംഭാഗം സ്വദേശിയാണ്. സംസ്കാരം ശനിയാഴ്ച.

തിരുവനന്തപുരത്തെ ഓഫീസില്‍ കാലുതെറ്റി വീണതിനെ തുടര്‍ന്ന് തിരുവല്ലയിലെ വീട്ടില്‍ ഏതാനും ദിവസമായി വിശ്രമത്തില്‍ ആയിരുന്നു. ശരീരവേദനയായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. മരണശേഷം നടത്തിയ കോവിഡ്‌ പരിശോധനയില്‍ പോസിറ്റീവാണ്. രാകേഷ് അവിവാഹിതനാണ്, ഒരു സഹോദരന്‍ ഉണ്ട്.

രാകേഷിന്റെ ആകസ്മിക വേര്‍പാടില്‍ ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ്  ഗില്‍ഡ് അനുശോചനം രേഖപ്പെടുത്തി. സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്ന രാകേഷ് ഫെയിസ് ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ഏറെ പരിജ്ഞാനം ഉള്ളയാളായിരുന്നു. അതോടൊപ്പം ഏല്ലാവര്‍ക്കും ഉപകാരിയുമായിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...