കെ.സുരേന്ദ്രന്റെ പര്യടനം ഹെലികോപ്റ്ററില്‍ ; എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത് നീതി നിക്ഷേധമെന്ന് സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത് സാമന്യ നീതി നിഷേധവും ഗൂഡാലോചനയുമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്  കെ സുരേന്ദ്രന്‍ പറഞ്ഞു. എന്‍.ഡി.എയുടെ പെരുനാട് പഞ്ചായത്തു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കൂടുതല്‍ അന്വേക്ഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ സി.പിഎമ്മിന്റെയും  ഇടതുപക്ഷത്തിന്റെയും ആത്മാര്‍ത്ഥതയില്ലായ്മ പുറത്തു വന്നതായും അദ്ദേഹം പറഞ്ഞു. വിശ്വാസ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയ എന്‍.എസ്.എസിനെതിരെ മുഖ്യമന്ത്രിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തിരിഞ്ഞതോടെ അവരുടെ ഇരട്ടത്താപ്പ് പുറത്തായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആത്മാര്‍ത്ഥതയില്ലാത്ത അവകാശ വാദമാണവര്‍ നടത്തുന്നത്. കേന്ദ്ര നേതൃത്വം സി.പി.എമ്മിനെ തള്ളിപ്പറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല ഉള്‍പ്പെടുന്ന മണ്ഡലമായ റാന്നിയിലും അടുത്ത മണ്ഡലമായ കോന്നിയിലും വിജയം സുനിശ്ചിതമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. നേരത്തെ മാമ്പാറയിലെ ഹെലിപാഡില്‍ ഹെലികോപ്ടറില്‍ വന്നിറങ്ങിയ കെ.സുരേന്ദ്രന്‍ റോഡു മാര്‍ഗം കോന്നിക്കു പോയി. നേതാക്കളായ ടി.ആര്‍ അജിത്ത് കുമാര്‍, ഷൈന്‍ ജി.കുറുപ്പ്, സ്ഥാനാര്‍ഥി കെ പത്മകുമാര്‍, പി.വി അനോജ് കുമാര്‍, മനീഷ്, ബോബി കാക്കാനപ്പള്ളി, മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...