കോഴിക്കോട് : കേരളത്തില്‍ എന്‍ഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണ് ഇന്ന് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്ത് എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും താന്‍ ജയിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കോഴിക്കോട് മൊടക്കല്ലൂര്‍ യു.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
35 സീറ്റ് കിട്ടിയാല്‍ ബിജെപി കേരളം ഭരിക്കും. ഇത്തവണ ഇരു മുന്നണികള്‍ക്കും തെരഞ്ഞെടുപ്പില്‍ തകര്‍ച്ച നേരിടും. മൂന്നാം ബദലിനായി കേരളത്തിലെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും എല്‍ഡിഎഫും യുഡിഎഫും പരസ്പരം പിന്തുണ തേടുകയാണ്. ഇത്രയും ലജ്ജാകരമായ സാഹചര്യം ഇതിന് മുന്‍പ് കേരളത്തിലുണ്ടായിട്ടില്ല. എന്‍ഡിഎയുടെ വളര്‍ച്ചയാണ് ഇതൊക്കെ സൂചിപ്പിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിചേര്‍ത്തു.