ബിജെപി പദയാത്രാ പ്രചരണ ഗാനത്തിൽ ‘കേന്ദ്രസർക്കാർ അഴിമതിക്കാർ’ എന്ന് വിശേഷിപ്പിച്ചതില്‍ കെ സുരേന്ദ്രൻ വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബിജെപി പദയാത്രാ പ്രചരണ ഗാനത്തിൽ ‘കേന്ദ്രസർക്കാർ അഴിമതിക്കാർ’ എന്ന് വിശേഷിപ്പിച്ചതില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വിശദീകരണം തേടി. ഐടി സെൽ ചെയർമാനോടാണ് കെ സുരേന്ദ്രൻ വിശദീകരണം ആവശ്യപ്പെട്ടത്. പദയാത്രയുടെ നോട്ടീസും പ്രചരണ ഗാനവും പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ സാഹചര്യത്തിലാണ് വിശദീകരണം ചോദിച്ചത്. ഐടി സെൽ ചെയർമാൻ എസ് ജയശങ്കറും ബിജെപി സംസ്ഥാന അധ്യക്ഷനും നേരത്തെ തന്നെ രണ്ട് തട്ടിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ സംസ്ഥാന അധ്യക്ഷൻ നടത്തുന്ന പദയാത്ര ആലത്തൂരിൽ എത്തിയപ്പോഴാണ് പാർട്ടിയെ വെട്ടിലാക്കുന്ന വിവാദം ഉയര്‍ന്ന് വന്നത്.

‘അഴിമതിക്ക് പേര് കേന്ദ്രഭരണമിന്ന് തച്ചുടയ്ക്കാൻ അണിനിരക്കുകയെന്നാണ്’ പാട്ട്. പദയാത്ര തത്സമയം നൽകുന്ന ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവന്നത്. ഉത്തരേന്ത്യാ മാതൃകയിൽ എസ്‍സി-എസ്ടി വിഭാഗക്കാർക്കൊപ്പം ഉച്ചഭക്ഷണമെന്ന് പോസ്റ്ററിൽ എഴുതിയത് വിവാദമായിരിക്കെയാണ് ബിജെപിക്ക് വീണ്ടും അമളി പറ്റുന്നത്. പോസ്റ്ററിനെതിരെ സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ വ്യാപക വിമർശനമുയർന്നതിന് പിന്നാലെ ന്യായീകരണവുമായി കെ സുരേന്ദ്രൻ രംഗത്തെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...