എസ്എഫ്ഐ നേതാക്കളെ സാമൂഹ്യവിരുദ്ധന്മാരായി കണകാക്കി അവരെ ഒറ്റപ്പെടുത്തണമെന്ന് കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്എഫ്ഐ നേതാക്കളെ സാമൂഹ്യവിരുദ്ധന്മാരായി കണകാക്കി അവരെ ഒറ്റപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഐഎം അവരെ സംരക്ഷിക്കുന്നത് കൊണ്ടാണ് ഇത്തരം പ്രവർത്തികൾ ഉണ്ടാവുന്നത്. കാര്യവട്ടത്ത് എസ്എഫ്ഐ നേതാക്കളാണ് റാഗിംഗ് നടത്തിയത്. വിദ്യാർത്ഥി തന്നെ ഇതു പറഞ്ഞു. റാഗിങ്ങിനെതിരെ ബിജെപി സിഗ്നേച്ചർ ക്യാമ്പയിൻ ആരംഭിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സിദ്ധാർത്ഥന്റെ കൊലപാതകം നടന്ന വാർഷിക ദിനമാണിന്ന്. സംസ്ഥാനത്തിന് വിവിധ ഭാഗങ്ങളിൽ റാഗിംഗ് ഉയരുന്നു. പോലീസിന്റെ നിഷ്ക്രിയത്വവും കേസെടുക്കുന്നതിലെ വീഴ്ചയും സർക്കാരിൻറെ സഹായവുമാണ് റാഗിങ്ങിന് കാരണം.

ഡൽഹിയിലെ അരവിന്ദ് കെജ്രിവാളിന്റെ വിധി പിണറായി വിജയനും വരും. അഴിമതിയും മറ്റ് ഡീലുകളും ആണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. സർക്കാർ വലിയ അഴിമതി നടത്തിയിട്ടും പ്രതിപക്ഷമൊന്നും ചെയ്യുന്നില്ല. ഒന്നിനും കൊള്ളാത്ത പ്രതിപക്ഷത്തിൻ്റെ തണലിലാണ് സർക്കാർ നിലനിൽക്കുന്നതെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. വയനാട് പുനരധിവാസത്തിന് കേന്ദ്ര വായ്പ സമയപരിതി നീട്ടി ചോദിക്കാനുള്ള സർക്കാർ തീരുമാനം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് പകരം കിട്ടിയ ധനസഹായം ശരിയായി ഉപയോഗിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. വയനാട്ടിലെ ജനങ്ങളെ ഇനിയും വഞ്ചിക്കരുതെന്നും സുരേന്ദ്രൻ വിമർശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...