Thursday, April 25, 2024 1:21 pm

കേരള സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ് രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ക്രൂരമായ നരഹത്യയെന്ന് കെ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മതഭീകരവാദികളെ പ്രീണിപ്പിക്കുന്ന കേരള സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ് രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ക്രൂരമായ നരഹത്യയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഉദയ്പൂരില്‍ ഹിന്ദു തയ്യല്‍ക്കാരനെ കടയില്‍ കയറി ജിഹാദികള്‍ ക്രൂരമായി നരഹത്യ ചെയ്തത് കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ധൈര്യത്തിലാണ്. കൊല ചെയ്യപ്പെട്ട കനയ്യ കുമാര്‍ സുരക്ഷ ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് അവഗണിച്ചതാണ് മതത്തിന്റെ പേരില്‍ ഈ കൊടും ക്രൂരത നടക്കാന്‍ കാരണമായതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

രാജസ്ഥാനില്‍ ഭൂരിപക്ഷസമുദായാംഗങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടക്കുകയാണ്. കൊലയ്ക്ക് ശേഷം പ്രധാനമന്ത്രിക്ക് നേരെ ഭീഷണി മുഴക്കി അക്രമികള്‍ വീഡിയോ പ്രചരിപ്പിച്ചത് ഗൗരവതരമായ കാര്യമാണ്. കേരളത്തിലും സമാനമായ സാഹചര്യമാണുള്ളത്. സംഘടിത മതവിഭാഗത്തിന്റെ വോട്ട് ലഭിക്കാനായി പിണറായി സര്‍ക്കാര്‍ മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണ്. ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ജിഹാദികള്‍ ആള്‍ക്കൂട്ട മര്‍ദ്ധനത്തിന് വിധേയനാക്കിയിട്ടും സിപിഎം പ്രതികരിക്കാതിരുന്നത് വോട്ട്ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചാണ്.

ഹിന്ദുവായ ഡിവൈഎഫ്‌ഐക്കാരനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ജിഹാദികള്‍ പുറത്തുവിട്ടത് ഉദയ്പൂരിന് സമാനമായ രീതിയിലായിരുന്നു. മറ്റു മതക്കാരെ ഭയപ്പെടുത്താന്‍ വേണ്ടിയുള്ള ഭീകരവാദ പ്രവര്‍ത്തനം തന്നെയാണ് ബാലുശ്ശേരിയിലും ഉദയ്പൂരിലും സംഭവിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ പ്രതികരിച്ച്‌ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നൂം മറിച്ച്‌ രാജ്യത്ത് ബിജെപി ഗവണ്‍മെന്റിന് കീഴില്‍ വിതയ്ക്കപ്പെടുന്ന ന്യൂനപക്ഷ വര്‍ഗീയതയുടെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും പ്രതിഫലനങ്ങളാണെന്നും ചെന്നിത്തല പറഞ്ഞു. അസഹിഷ്ണതയുടെ എല്ലാ അതിര്‍വരമ്പുകളും വര്‍ഗീയ വിദ്വേഷത്തിന്റ പേരില്‍ ലംഘിക്കുന്നവര്‍ സമൂഹത്തിന് എന്നും ആപത്താണെന്നും അദ്ദേഹം കുറിച്ചു.

ചെന്നിത്തലയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം – രാജസ്ഥാനിലെ ഉദയ്‌പൂരില്‍ മതവെറിയുടെ പേരില്‍ ഇന്നലെ നടന്ന ഞെട്ടിപ്പിക്കുന്നതും പ്രാകൃതവുമായ ഒരു ക്രൂര കൊലപാതകത്തിന്റെ വീഡിയോ ഭീതിയോടും ഭയാനകതയോടും കൂടി മാത്രമേ കാണാനാകൂ. രണ്ട് തീവ്രവാദികള്‍ ഒരു ഹിന്ദു തയ്യല്‍ക്കാരനെ മതവിദ്വേഷത്തിന്റെ പേരില്‍ കടയില്‍ കയറി കഴുത്തറത്ത് കൊല്ലുന്ന ദൃശ്യം ഘാതകര്‍തന്നെ സ്വയം പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയാണ് ചെയ്തത്. എന്നിട്ടും കലിതീരാതെ കൊലയാളികള്‍ തങ്ങളുടെ കയ്യിലെ കഠാര ഉയര്‍ത്തി പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തുന്നത്, മതതീവ്രവാദം താലിബാനിസത്തിന്റെ തീവ്രതയില്‍ നമ്മുടെ മതേതര സമൂഹത്തിന്റെ മതിലുകള്‍ക്കുള്ളിലേക്ക് കടന്നു കയറുന്നു എന്ന ആപല്‍ക്കരമായ ഒരു യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഈ രണ്ട് മതഭ്രാന്തന്മാരെയും അവര്‍ക്ക് നേതൃത്വം കൊടുത്തവരെയും അവര്‍ക്കുപിന്നിലെ എല്ലാ ദുഷിച്ച ശക്തികള്‍ക്കെതിരെയും ശക്തമായ അടിച്ചമര്‍ത്തല്‍ ഇണ്ടാകും. രാജസ്ഥാനില്‍ കോണ്‍ഗ്രസ്സ് ആണ് ഭരിക്കുന്നത്. കുറ്റവാളികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. കോണ്‍ഗ്രസ്സിന് മുന്നില്‍ രാജ്യം ആദ്യം. മതവും രാഷ്ട്രീയവും പാര്‍ട്ടിയും എല്ലാം പിന്നെ. അതുകൊണ്ടുതന്നെ കുറ്റവാളികള്‍ക്ക് ഏറ്റവും അര്‍ഹമായ ശിക്ഷ നീതിപീഠത്തില്‍ നിന്ന് ലഭിക്കുന്നതിനായുള്ള ശക്തമായ നിയമ നടപടികള്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കൈക്കൊള്ളും. നമ്മുടെ രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും മഹത്തായ മതേതര സംസ്കാരവും കാശാപ്പുചെയ്യുന്നവര്‍ ആരായാലും അവരെ തുടച്ചു നീക്കുക തന്നെവേണം. ഈ ദാരുണവും നിഷ്ഠൂരവുമായ കൊലപാതകത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു.

ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച്‌ രാജ്യത്ത് ബിജെപി ഗവണ്‍മെന്റിന് കീഴില്‍ വിതയ്ക്കപ്പെടുന്ന ന്യൂനപക്ഷ വര്‍ഗീയതയുടെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും പ്രതിഫലനങ്ങളാണ്. അസഹിഷ്ണതയുടെ എല്ലാ അതിര്‍വരമ്ബുകളും വര്‍ഗീയ വിദ്വേഷത്തിന്റ പേരില്‍ ലംഘിക്കുന്നവര്‍ സമൂഹത്തിന് എന്നും ആപത്താണ്. രാജ്യത്തിനും രാജ്യത്തിന്റെ സംസ്കാരിക മൂല്യങ്ങള്‍ക്കും മുകളിലേക്ക് മത വികാരം പടര്‍ന്നു കയറുന്നത് തടയാനും അത്തരക്കാരെ തിരിച്ചറിയാനും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും സാമൂഹിക മനസാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാസപ്പടി കേസ് : മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍നാടൻ, വിധി അടുത്ത മാസം...

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും....

US ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ കത്തുന്നു ; സര്‍വകലാശാലകളിൽ വ്യാപക അറസ്റ്റ്

0
വാഷിങ്ടണ്‍: ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍...

ബഹ്‌റൈൻ രാജാവ് യു.എ.ഇ.യിൽ ; അറബ് ഉച്ചകോടി ചർച്ചയായി

0
അബുദാബി : ഔദ്യോഗിക സന്ദർശനാർഥം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ...

ഇപി ജയരാജനെ ബിജെപിയിലെത്തിക്കാന്‍ ഗള്‍ഫില്‍ വച്ച് ചര്‍ച്ച ; ഗവര്‍ണര്‍ പദവി വാഗ്ദാനം ;...

0
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായി ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി...