യു.എസ് പ്രസിഡന്റ് ജോബൈഡന്റെ ഭാര്യ ജില്‍ ബൈഡനും മകളുമടക്കം 25 അമേരിക്കന്‍ പൗരന്‍മാരെ വിലക്കി റഷ്യ

For full experience, Download our mobile application:
Get it on Google Play

മോസ്കോ : യു.എസ് പ്രസിഡന്റ് ജോബൈഡന്റെ ഭാര്യ ജില്‍ ബൈഡനും മകളുമടക്കം 25 അമേരിക്കന്‍ പൗരന്‍മാരെ വിലക്കി റഷ്യ. കഴിഞ്ഞ ദിവസമാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം യു.എസ് പൗരന്‍മാരെ റഷ്യയില്‍ വിലക്കികൊണ്ടുള്ള നോട്ടീസ് പുറപ്പെടുവിച്ചത്. 25 അമേരിക്കക്കാര്‍ വിലക്കുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതായി നോട്ടീസില്‍ പറ‍യുന്നു. റഷ്യന്‍ രാഷ്ട്രീയ-സാമൂഹിക വ്യക്തിത്വങ്ങള്‍ക്കെതിരെ അമേരിക്ക നിരന്തരം ഉപരോധ നടപടികള്‍ വ്യാപിപ്പിക്കുന്ന സാഹചര്യത്തില്‍ പ്രതികരണമെന്ന നിലയില്‍ റഷ്യ 25 അമേരിക്കന്‍ പൗരന്‍മാരെ വിലക്കി പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു.

സൂസന്‍ കോളിന്‍സ്, മിച്ച്‌ മക്കോണല്‍, ചാള്‍സ് ഗ്രാസ്ലി, കിര്‍സ്റ്റണ്‍ ഗില്ലിബ്രാന്‍ഡ് എന്നിവരുള്‍പ്പടെ നിരവധി യു.എസ് സെനറ്റര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ യൂനിവേഴ്സിറ്റി പ്രഫസര്‍മാരും ഗവേഷകരും മുന്‍ അമേരിക്കന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും പട്ടികയില്‍ ഉള്‍പ്പെടുന്നു. യുക്രെയ്നില്‍ റഷ്യ ആക്രമണം നടത്തിയതോടെ അമേരിക്ക-റഷ്യ ബന്ധം വഷളാവുക‍യും റഷ്യക്കെതിരെ നിരവധി രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...