ഓൾ കേരള ടെലേഴ്സ് അസോസിയേഷൻ തയ്യൽ തൊഴിലാളികൾ പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, ക്ഷേമപെൻഷനുകൾ 10,000 രൂപയായി വർധിപ്പിക്കുക, തയ്യൽ തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക, ക്ഷേമനിധി പെന്ഷന് വേണ്ടി അപേക്ഷിക്കുന്ന തൊഴിലാളികൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ എന്ന് അപ്രൂവൽ ചെയ്യുന്നുവോ അന്നുമുതലേ പെൻഷൻ ലഭിക്കു എന്ന ഉദ്യോഗസ്ഥർ തീരുമാനം പിൻവലിക്കുക.

തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ കേരള ടെയിലേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കലേക്ക് ധർണ്ണ നടത്തി.ധർണ്ണ സമരം സംസ്ഥാന ട്രഷറർ ജി.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.രാജസേനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജി രാജൻ സ്വാഗതം പറഞ്ഞു. ട്രഷറർ എം.വി മോഹനൻ, ഭാരവാഹികളായ എം.എസ് ഗോപാലകൃഷ്ണൻ നായർ, ബി.രാജമ്മ, എം.രാജൻ, എം.വി ജേക്കബ് എന്നിവർ സംസാരിച്ചു. ധർണ്ണ സമരത്തിന് മുന്നോടിയായി നടത്തിയ പ്രകടനത്തിന് ആർ രാജസേനൻ, ജി.കാർത്തികേയൻ, പി.ജി രാജൻ, എം.വി മോഹനൻ എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...