മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നു ; കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സുപ്രീംകോടതി അന്തിമവിധി പറഞ്ഞ ഒരു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ കോടതിയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. നിയമസഭയ്ക്ക് അകത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ അവിടെത്തന്നെ തീര്‍ക്കുന്നതാണ് കീഴ്വഴക്കമെന്ന മുഖ്യമന്ത്രിയുടെ വാദം രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള അനാദരവാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

നിയമസഭാ സമാജികരുടെ പ്രിവിലേജ് എന്തും ചെയ്യാനുള്ള ലൈസന്‍സല്ലെന്ന് കോടതി അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രി ഇത് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. സുപ്രീംകോടതിയെ പഴിചാരി മന്ത്രിയെ സംരക്ഷിക്കാനാണ് പിണറായി ശ്രമിക്കുന്നത്. ശിവന്‍കുട്ടിയില്‍ നിന്നും രാജി എഴുതിവാങ്ങുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. കോടതി പരാമര്‍ശം ഉണ്ടാകുമ്പോള്‍ രാജിവെയ്ക്കുകയാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും മന്ത്രിമാരുടെ കീഴ് വഴക്കം. എന്നാല്‍ പിണറായി സര്‍ക്കാര്‍ എല്ലാ ധാര്‍മ്മികതയും കാറ്റില്‍ പറത്തുകയാണ്.

തുടര്‍ഭരണം തന്റെ ഫാസിസ്റ്റ് ശൈലിക്കുള്ള അംഗീകാരമാണെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. ശിവന്‍കുട്ടി രാജിവെയ്ക്കും വരെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കും. പൊതുമുതല്‍ നശിപ്പിച്ച കേസിലെ പ്രതികള്‍ക്ക് വേണ്ടി പൊതുഖജനാവിലെ പണം ഉപയോഗിച്ച്‌ കേസ് നടത്തുന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. ശിവന്‍കുട്ടിയെ പോലൊരു വിദ്യാഭ്യാസമന്ത്രി തുടരുന്നത് കേരളത്തിന് അങ്ങേയറ്റം അപമാനമാണ്. ഗുണ്ടാപ്രവര്‍ത്തനമാണോ ഈ സര്‍ക്കാരില്‍ മന്ത്രിക്ക് വേണ്ട യോഗ്യതയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...