ന്യൂദല്‍ഹി : രാജ്യത്തിന സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞാണ് സി.പി.എം സ്വാതന്ത്ര്യം ആഘോഷിക്കുന്നത്. സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള സി.പി.എം തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. സി.പി.എം നേരിടുന്നത് ആശയ പാപ്പരത്തമാണ്. ഇപ്പോഴത്തേത് വൈകി വന്ന വിവേകമാണ്. വൈകിയാണെങ്കിലും സി.പി.എമ്മിന് വിവേകം ഉദിച്ചതില്‍ സന്തോഷമുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം ബി.ജെ.പി സംസ്ഥാന കാര്യാലയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 75 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സി.പി.എമ്മിന്റ സ്വാതന്ത്ര്യ ദിനാഘോഷം. നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നതിന് ശേഷമാണ് പൂര്‍ണസ്വാതന്ത്രമെന്ന് സി.പി.എം തിരിച്ചറിയുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിയതിന് പ്രവര്‍ത്തകനെ കൊന്ന ചരിത്രമുള്ള പാര്‍ട്ടിയാണ് സി.പി.എമ്മെന്നും സുരേന്ദ്രന്‍.