പാമ്പുകടിച്ചു മരിച്ചവരെ  രക്തസാക്ഷികളാക്കിയത് സിപിഎം ; ബിഷപ്പിനെ പിന്തുണച്ച് കെ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വിവാദ പ്രസ്താവനയെ പിന്തുണച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ വളഞ്ഞിട്ടാക്രമിക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയും പ്രകടനത്തിനിടയില്‍ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണും മരിച്ചവരെ രക്തസാക്ഷികളാക്കുന്നത് സിപിഎമ്മാണ്. കള്ളുഷാപ്പിലെ തര്‍ക്കത്തിനിടെ കത്തികുത്തേറ്റ് മരിച്ചവരെയും പാമ്പ് കടിച്ച് മരിച്ചവരെയും രക്തസാക്ഷികളാക്കിയ സിപിഎം പാംപ്ലാനിയെ വിമര്‍ശിക്കുന്നതില്‍ അത്ഭുതമില്ലെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കണ്ണുര്‍ ചെറുപുഴയില്‍ നടന്ന കെ സി വൈ എം യുവജന ദിനാഘോഷ വേദിയിലാണ് പാംപ്ലാനി വിവാദ പരാമര്‍ശം നടത്തിയത്. രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണെന്ന പാംപ്ലാനിയുടെ പരാമര്‍ശം രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...