കോന്നി : സ്വർണക്കടത്ത് മാഫിയകൾക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഭാരതീയ ജനതാ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയ ഉപവാസ സമരത്തിന് ഐക്യദാർഡ്യം അറിയിച്ചുകൊണ്ട് യുവമോർച്ച കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസം അനുഷ്ഠിച്ചു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുജീഷ് സുശീലൻ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ നാരങ്ങനീരു നൽകി ഉപവാസ സമരം അവസാനിപ്പിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ആർ രാകേഷ്, സുരേഷ് കാവുങ്കൽ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് തട്ടയിൽ , ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കണ്ണൻ ചിറ്റൂർ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണുദാസ്, ബിജെപി കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബാലഗോപാൽ, സെക്രട്ടറി വൈശാഖ് വി, രഞ്ജിത്ത് ബി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് അഖിൽ ശംഭു, കോന്നി പഞ്ചായത്ത് സെക്രട്ടറി അഭിജിത്ത് ഗോപി, അരുവാപ്പുലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിഷ്ണു എസ്, സെക്രട്ടറിമാരായ അഖിൽ കൃഷ്ണൻ, നിതിൻ എൻ എന്നിവർ നേതൃത്വം നൽകി.