കാസര്‍ഗോഡ് : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഇന്ന് കാസര്‍ഗോഡ് നിന്നും പ്രയാണം ആരംഭിക്കും. പുതിയ കേരളത്തിനായി വിജയയാത്ര’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജാഥ. വൈകിട്ട് നാല് മണിക്ക് കാസര്‍ഗോഡ് താളിപ്പടുപ്പ് മൈതാനയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും പ്രവര്‍ത്തകര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും.
നാളെ കണ്ണൂര്‍ ജില്ലയിലാണ് പര്യടനം. മാര്‍ച്ച് 7ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഉച്ചയ്ക്ക് 3 മണി തൊട്ട് വിദ്യാനഗര്‍ മുതല്‍ കുമ്പള വരെയുള്ള ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.