തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി കെ സ്വിഫ്റ്റ് അപകടത്തില്‍പ്പെടുന്നത് തുടര്‍ക്കഥയാകുന്നു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.
അങ്കമാലിയ്‌ക്കടുത്ത് കാറുമായി ഇടിച്ചാണ് അപകടം ഉണ്ടായത്. ആളപായമില്ല.കെ സ്വിഫ്റ്റ് സര്‍വ്വീസ് ആരംഭിച്ച ദിനം തന്നെ അപകടത്തില്‍പ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റടക്കം ആദ്യ ദിനം മൂന്നു തവണയാണ് കെ സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ടത്. അപകടങ്ങളില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഓരോ തവണയും പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് അപകടങ്ങള്‍ വരുത്തി വെയ്‌ക്കുന്നത്.
പിന്നാലെ കെ സ്വിഫ്റ്റ് തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നതില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ എസ് ആര്‍ ടി സി എം.ഡി ബിജു പ്രഭാകര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. മനപൂര്‍വ്വം അപകടമുണ്ടാക്കി കെ സ്വിഫ്റ്റ് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.ദീര്‍ഘദൂര സര്‍വീസുകള്‍ക്കായാണ് കെഎസ്‌ആര്‍ടിസി പുതിയ കമ്പനിയായ കെ സ്വിഫ്റ്റ് സ്ഥാപിച്ചത്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് തുടക്കം.