കെ സ്വിഫ്റ്റ് ഏകജാലകം നിര്‍മാണ മേഖലയ്ക്കും ബാധകമാക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാന സർക്കാർ ആയാസരഹിത ബിസിനസ് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റ്, നിർമാണ മേഖലയ്ക്കും ബാധകമാക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലകളിലെ ആയാസരഹിത ബിസിനസ് എന്ന വിഷയത്തിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ്‌ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗൺസിൽ ഓൺലൈനിൽ സംഘടിപ്പിച്ച ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഭവശേഷിയിൽ കേരളം മറ്റേതു സംസ്ഥാനത്തേക്കാളും മുന്നിലാണെന്നും സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലകളിലെ പ്രശ്നങ്ങൾക്കും പരാതികൾക്കും അടുത്ത മാസത്തോടെ പരിഹാരമാകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. കേരള റെറയുടെ വെബ് പോർട്ടൽ ഉടൻ പ്രവർത്തനക്ഷമമാകുമെന്നും കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുമെന്നും റെറ ചെയർമാൻ പി എച്ച് കുര്യൻ പറഞ്ഞു. കെഎസ്ഐഡിസി മാനേജിങ്‌ ഡയറക്ടർ എം ജി രാജമാണിക്യം, കേരള തീരദേശ പരിപാലന അതോറിറ്റി ഡയറക്ടർ മിർ മുഹമ്മദലി, ക്രെഡായ് കേരള ചെയർമാൻ എസ് കൃഷ്ണകുമാർ തുടങ്ങിയവരും സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....